loader image
‘ബീഫ് കഴിക്കാൻ പൊറോട്ട വേണ്ടേ?’; കേരള സ്റ്റോറി 2 ട്രെയിലറിനെ ട്രോളി ലക്ഷ്മി മേനോൻ

‘ബീഫ് കഴിക്കാൻ പൊറോട്ട വേണ്ടേ?’; കേരള സ്റ്റോറി 2 ട്രെയിലറിനെ ട്രോളി ലക്ഷ്മി മേനോൻ

കേരള സ്റ്റോറി 2′ ട്രെയിലറിനെ പരിഹസിച്ച് നടിയും കണ്ടന്റ് ക്രിയേറ്ററുമായ ലക്ഷ്മി മേനോൻ രംഗത്ത്. പ്രൊപ്പഗണ്ടയ്ക്ക് വേണ്ടി നിർമ്മിക്കുന്ന സിനിമയാണെങ്കിൽ പോലും ദേശീയ അവാർഡ് ലക്ഷ്യമിട്ടുള്ളതിനാൽ കുറച്ചുകൂടി നിലവാരത്തിൽ എടുക്കാമായിരുന്നില്ലേ എന്ന് ലക്ഷ്മി ചോദിച്ചു. ട്രെയിലറിലെ നിർബന്ധിത ബീഫ് തീറ്റിക്കൽ രംഗത്തെയാണ് ലക്ഷ്മി പ്രധാനമായും പരിഹസിച്ചത്.

കൈകാലുകൾ പിടിച്ചുവെച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോൾ പണ്ട് അമ്മ തനിക്ക് കഫ് സിറപ്പ് തന്നതാണ് ഓർമ്മ വന്നതെന്ന് ലക്ഷ്മി പരിഹസിച്ചു. ബീഫ് അങ്ങനെയല്ല കഴിക്കേണ്ടതെന്നും, ഒന്നുകിൽ പൊറോട്ട അല്ലെങ്കിൽ പഴംപൊരിയുടെ കൂടെയാണ് കഴിക്കേണ്ടതെന്നും താരം പറഞ്ഞു. കേരളത്തിൽ ഇങ്ങനെ ആരെങ്കിലും സൗജന്യമായി ബീഫ് വായിൽ കുത്തിക്കയറ്റി തരുന്നുണ്ടെങ്കിൽ ആ സ്ഥലം പറഞ്ഞുതരണമെന്നും, അവിടെ മതം നോക്കാതെ എല്ലാ മലയാളികളും വന്ന് കഴിക്കുമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് മലയാളികളെ തോൽപ്പിക്കാൻ കഴിയില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

The post ‘ബീഫ് കഴിക്കാൻ പൊറോട്ട വേണ്ടേ?’; കേരള സ്റ്റോറി 2 ട്രെയിലറിനെ ട്രോളി ലക്ഷ്മി മേനോൻ appeared first on Express Kerala.

See also  ഗർഭിണിയായിരുന്നപ്പോൾ ഭർത്താവിന്റെ വിയോഗം! ചിലർ വേദനിപ്പിച്ചു, ആ ക്രൂരതയോട് ഒരിക്കലും പൊറുക്കില്ല; മേഘ്‌ന രാജ്
Spread the love

New Report

Close