loader image
മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൗമാരക്കാരുടെ നൈറ്റ് ഡ്രൈവ്; കാർ കുഴിയിലേക്ക് മറിഞ്ഞു, പിതാവിനെതിരെ കേസ്

മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൗമാരക്കാരുടെ നൈറ്റ് ഡ്രൈവ്; കാർ കുഴിയിലേക്ക് മറിഞ്ഞു, പിതാവിനെതിരെ കേസ്

തിരുവനന്തപുരം: കരമനയിൽ പതിനാലുകാരൻ സഹപാഠിയുമൊത്ത് ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നീറമൺകരയിൽ വെച്ച് വിദ്യാർത്ഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ മുറി പുറത്തുനിന്ന് പൂട്ടി താക്കോലുമായി കടന്ന മകൻ, അയൽപക്കത്തെ സുഹൃത്തിനെയും കൂട്ടിയാണ് നൈറ്റ് ഡ്രൈവിനിറങ്ങിയത്. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യവശാൽ ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ അവസരമൊരുക്കിയതിന് കാർ ഉടമ കൂടിയായ പിതാവിനെതിരെ കരമന പോലീസ് കേസെടുത്തിട്ടുണ്ട്.

The post മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൗമാരക്കാരുടെ നൈറ്റ് ഡ്രൈവ്; കാർ കുഴിയിലേക്ക് മറിഞ്ഞു, പിതാവിനെതിരെ കേസ് appeared first on Express Kerala.

Spread the love
See also  ഇത്തവണ കളി മാറും! കടലിൽ ഇറാന്റെ ചാവേർ ഡ്രോണുകൾ

New Report

Close