loader image
പി.പി. ദിവ്യയ്ക്ക് സർക്കാർ സംരക്ഷണം; വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

പി.പി. ദിവ്യയ്ക്ക് സർക്കാർ സംരക്ഷണം; വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

ണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിനോ അഴിമതി നടത്തിയതിനോ പ്രാഥമിക തെളിവുകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ ദിവ്യയെ പ്രതിരോധിച്ചത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഈ വെളിപ്പെടുത്തൽ സർക്കാരിന് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പ്രേരണയായത് പി.പി. ദിവ്യയുടെ പരസ്യമായ അധിക്ഷേപമാണെന്ന കേസ് നിലനിൽക്കെയാണ് ബെനാമി ഇടപാടുകളിൽ സർക്കാർ ക്ലീൻ ചിറ്റ് നൽകുന്നത്. യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് എ.ഡി.എമ്മിനെ അപമാനിച്ച സംഭവത്തിൽ ദിവ്യ നിലവിൽ പ്രതിസ്ഥാനത്താണ്. എന്നാൽ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനം പരാതിക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

The post പി.പി. ദിവ്യയ്ക്ക് സർക്കാർ സംരക്ഷണം; വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം appeared first on Express Kerala.

See also  ശനിയുടെ വളയങ്ങൾ ഒരു വൻ കൂട്ടിയിടിയുടെ ബാക്കിപത്രം? നിഗൂഢതകളിലേക്ക് വെളിച്ചം വീശി പുതിയ പഠനം
Spread the love

New Report

Close