loader image
കലേഷ് രാമാനന്ദന്റെ ‘ഫെയ്‌സസ്’ മാർച്ച്‌ 6ന് തീയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കലേഷ് രാമാനന്ദന്റെ ‘ഫെയ്‌സസ്’ മാർച്ച്‌ 6ന് തീയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കലേഷ് രാമാനന്ദൻ നായക വേഷത്തിലെത്തുന്ന ‘ഫെയ്‌സസ്’ എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഹന്നാ റെജി കോശി നായികയായെത്തുന്ന ഈ റൊമാന്റിക് ത്രില്ലർ ചിത്രം മാർച്ച്‌ 6-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ നീലേഷ് ഇ.കെ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സുമൻ സുദർശനനും നീലേഷും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം പകരുന്നത്. ബി.കെ ഹരിനാരായണന്റേതാണ് വരികൾ.

Also Read: ക്ഷമയും ആത്മാർഥതയും ജീവിതവിജയത്തിന്റെ താക്കോൽ; വിദ്യാർത്ഥികൾക്ക് ആവേശം പകർന്ന് കല്യാണി

വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ് സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മുൻപ് ശ്രദ്ധേയമായ സ്വഭാവ വേഷങ്ങളിലൂടെ കൈയടി നേടിയ കലേഷ് നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നു. സാങ്കേതിക മികവിലും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കോളിൻസ് ജോസും എഡിറ്റിംഗ് മനു ഷാജുവുമാണ് നിർവഹിച്ചിരിക്കുന്നത്.

See also  ട്രംപ് വേഴ്സസ് ഒബാമ: അന്യഗ്രഹജീവികളെ ചൊല്ലി അമേരിക്കൻ രാഷ്ട്രീയത്തിൽ പോര്; മറച്ചുവെച്ച സത്യങ്ങൾ പുറത്തേക്ക്?

കിരൺ വേണുഗോപാൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജബ്ബാർ മതിലകം (പ്രൊഡക്ഷൻ കൺട്രോളർ), നൗഫൽ ഹുസൈൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ & അഡിഷണൽ സ്ക്രീൻപ്ലേ) എന്നിവരടങ്ങുന്ന ശക്തമായ അണിയറ പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ. സജിത്ത് മുണ്ടയാട് (കല), റഹിം കൊടുങ്ങല്ലൂർ (മേക്കപ്പ്), മെർലിൻ ലിസബെത് (വസ്ത്രാലങ്കാരം), ബ്രൂസ്‌ലീ രാജേഷ് (സംഘട്ടനം), ഫാബി ആന്റണി (അഡിഷണൽ സ്ക്രീൻപ്ലേ), ഹാരിസ് സൈനുദ്ധീൻ (സ്റ്റീൽസ്), മാ മി ജോ (പോസ്റ്റർ ഡിസൈൻ) എന്നിവരും ഈ സിനിമയുടെ ഭാഗമാണ്. പപ്പെറ്റ് മീഡിയയാണ് മാർക്കറ്റിംഗ് ഡിസൈൻ നിർവഹിക്കുന്നത്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മാർച്ചിലെ ആദ്യ വാരത്തിൽ തന്നെ സിനിമാ പ്രേമികളിലേക്ക് എത്തും.

The post കലേഷ് രാമാനന്ദന്റെ ‘ഫെയ്‌സസ്’ മാർച്ച്‌ 6ന് തീയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close