loader image
അതിക്രമത്തിന് പിന്നിൽ വി.ഡി. സതീശന്റെ ബുദ്ധി; പരാജയഭീതിയിൽ കോൺഗ്രസ് അക്രമം നടത്തുന്നു! വീണാ ജോർജ്

അതിക്രമത്തിന് പിന്നിൽ വി.ഡി. സതീശന്റെ ബുദ്ധി; പരാജയഭീതിയിൽ കോൺഗ്രസ് അക്രമം നടത്തുന്നു! വീണാ ജോർജ്

യൂത്ത് കോൺഗ്രസ് തന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന ദയനീയ പരാജയത്തിലുള്ള ഭീതിയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു. ആരോഗ്യ മേഖലയിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ടെന്നും, ഒരു തരത്തിലുള്ള ചികിത്സാ പിഴവുകളും സർക്കാർ അംഗീകരിക്കില്ലെന്നും തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ഒരു മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വകാര്യ ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തക മുതലാളിമാരെ സഹായിക്കാനാണ് വി.ഡി. സതീശനും കൂട്ടരും ഇത്തരം പുകമറകൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് പറഞ്ഞു.

The post അതിക്രമത്തിന് പിന്നിൽ വി.ഡി. സതീശന്റെ ബുദ്ധി; പരാജയഭീതിയിൽ കോൺഗ്രസ് അക്രമം നടത്തുന്നു! വീണാ ജോർജ് appeared first on Express Kerala.

See also  33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; യുപിയിൽ ദമ്പതിമാർക്ക് വധശിക്ഷ
Spread the love

New Report

Close