
മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങളുടെ വക്താവായ കൃഷാന്ദിന്റെ ഏറ്റവും പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദിവ്യ പ്രഭ അവതരിപ്പിക്കുന്ന ‘ഡെസ്ഡിമോണ’, വിഷ്ണു അഗസ്ത്യയുടെ ‘ഡോൺ’ എന്നീ കഥാപാത്രങ്ങളെയാണ് സ്റ്റൈലിഷ് ഗെറ്റപ്പിൽ പുതിയ പോസ്റ്ററിൽ പരിചയപ്പെടുത്തുന്നത്.
2026 ഫെബ്രുവരി 27-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. ‘ഗഗനചാരി’ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ദ് ഫിലിംസും വീണ്ടും കൈകോർക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ്. 2046-ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണിത്. ബ്ലേഡ് റണ്ണർ പോലെയുള്ള വിദേശ ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യഭാഷയും ഫ്യൂച്ചറിസ്റ്റിക് നിയോ-നോയിർ മൂഡുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നേരത്തെ പുറത്തിറങ്ങിയ ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
Also Read: സനൽ ദേവിന്റെ സംഗീതത്തിൽ ജേക്‌സ് ബിജോയി; ‘ആശകൾ ആയിരത്തിലെ’ പുതിയ ഗാനം ശ്രദ്ധേയമാകുന്നു!
വർക്കി സംഗീതം നൽകിയ ‘കോമള താമര’, ‘ആരാധകൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന് വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളും ആരാധകരിൽ ആവേശം വർദ്ധിപ്പിക്കുന്നു.
The post നിയോ കൊച്ചിയിൽ ഡോണും ഡെസ്ഡിമോണയും; ‘മസ്തിഷ്ക മരണ’ത്തിലെ പുതിയ പോസ്റ്റർ പുറത്ത്! appeared first on Express Kerala.


