
യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം.
ശനി, ഞായർ ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കും. ഇത് ഞായറാഴ്ച പുലർച്ചെ തീരദേശ-ഉൾനാടൻ മേഖലകളിൽ കനത്ത മൂടൽമഞ്ഞിന് കാരണമാകും. കാഴ്ചപരിധി കുറയുന്ന സാഹചര്യത്തിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്.
Also Read: പ്രവാസികൾക്ക് പെരുന്നാൾ സമ്മാനം; ഒമാനിൽ അഞ്ച് ദിവസത്തെ നീണ്ട അവധി വരുന്നു?
പകൽ സമയങ്ങളിൽ താപനില 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിൽ ഇത് 11 ഡിഗ്രി വരെയായി കുറയാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ തണുപ്പ് അനുഭവപ്പെടും. ചൊവ്വാഴ്ചയോടെ താപനില വീണ്ടും ഉയർന്നേക്കും. കടൽ നിലവിൽ ശാന്തമാണെങ്കിലും ബുധനാഴ്ച രാത്രിയോടെ കാറ്റിന്റെ വേഗത വർധിക്കുമെന്നും വ്യാഴാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
The post യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് appeared first on Express Kerala.


