loader image
2022-ലെ പ്രോമിസ് 2026-ൽ യാഥാർത്ഥ്യം! ലോകത്തിന്റെ നെറുകയിൽ മലയാള സിനിമ

2022-ലെ പ്രോമിസ് 2026-ൽ യാഥാർത്ഥ്യം! ലോകത്തിന്റെ നെറുകയിൽ മലയാള സിനിമ

ഞ്ചു പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി, ഇന്നും പരീക്ഷണ വേഷങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുകയാണ്. മോളിവുഡ് ലെജൻഡ് എന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ ഇപ്പോൾ ഓസ്കർ വേദികളിൽ വരെ ചർച്ച ചെയ്യപ്പെടുന്നു. “നമുക്ക് എല്ലാവർക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവയ്ക്കണം” 2022-ൽ ‘ഭീഷ്മപർവ്വം’ സിനിമയുടെ പ്രൊമോഷനിടെ മമ്മൂട്ടി പങ്കുവെച്ച ഈ ആഗ്രഹം 2026-ൽ യാഥാർത്ഥ്യമായിരിക്കുന്നു. ഓസ്കർ അക്കാദമിയിൽ ‘ഭ്രമയുഗം’ പ്രദർശിപ്പിച്ചതോടെ മലയാള സിനിമയുടെ ഖ്യാതി ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുകയാണ്.

ഫെബ്രുവരി 12-ന് അക്കാദമിയിലെ ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കപ്പെട്ടത്. ‘മോളിവുഡ് ലെജൻഡ് മമ്മൂട്ടി’ എന്ന് ഓസ്കർ വേദിയിൽ അവതാരക വിശേഷിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കേവലം ഒരു സിനിമ എന്നതിലുപരി ഒരു ദൃശ്യവിസ്മയമായാണ് ലോകം ഏറ്റെടുത്തത്.

Also Read: ‘യാര് ഹീറോ’! അടിമുടി രജനി-കമൽ ഷോ, ആവേശം ഇരട്ടിയാക്കി ‘തലൈവർ 173’ പ്രൊമോ പുറത്തിറങ്ങി

See also  ഭൂമിക്ക് മുകളിൽ വിരിഞ്ഞ പച്ച വിസ്മയം! അറോറകളുടെ മാസ്മരിക ദൃശ്യം പങ്കുവെച്ച് നാസ

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ (60 കോടിയിലേറെ രൂപ) ഭ്രമയുഗം സ്വന്തമാക്കി. നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തപ്പോൾ സിദ്ധാർത്ഥ് ഭരതൻ (സ്വഭാവ നടൻ), ക്രിസ്റ്റോ സേവ്യർ (പശ്ചാത്തല സംഗീതം), റോണക്‌സ് സേവ്യർ (മേക്കപ്പ്) എന്നിവരും പുരസ്കാരങ്ങൾ നേടി. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി. പ്രായം കൂടുന്തോറും അഭിനയമികവിലും പരീക്ഷണങ്ങളിലും ലോകത്തെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി, മലയാള സിനിമയുടെ ആഗോള അംബാസഡറായി മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.

The post 2022-ലെ പ്രോമിസ് 2026-ൽ യാഥാർത്ഥ്യം! ലോകത്തിന്റെ നെറുകയിൽ മലയാള സിനിമ appeared first on Express Kerala.

Spread the love

New Report

Close