
തിരുവനന്തപുരം: വേളി കടൽത്തീരത്ത് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് തീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന്റെ കൈകൾ മുണ്ടുപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. മൂക്കിൽനിന്ന് രക്തം കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.
രാവിലെ കടൽത്തീരത്തെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹത്തിന് വലിയ പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സമീപ ജില്ലകളിലെയും സ്റ്റേഷനുകളിലെയും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
The post വേളിയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ, കൊലപാതകമെന്ന് സംശയം appeared first on Express Kerala.


