
ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ശക്തമായ നടപടികൾ തുടരുന്നു. നയങ്ങൾ ലംഘിച്ച 1.75 ലക്ഷം അപകടകരമായ ആപ്പുകളെ 2025-ൽ ഗൂഗിൾ നിരോധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലേ സ്റ്റോറിനുള്ളിലെ തട്ടിപ്പുകൾ കുറഞ്ഞതായാണ് ഗൂഗിളിൻ്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗൂഗിളിൻ്റെ എഐ അധിഷ്ഠിത നിരീക്ഷണവും കർശനമായ പരിശോധനകളും പ്ലേ സ്റ്റോറിനെ കൂടുതൽ സുരക്ഷിതമാക്കിയെങ്കിലും, തട്ടിപ്പുകാർ ഇപ്പോൾ പുതിയ വഴികൾ തേടുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2025-ൽ 17.5 ലക്ഷം ആപ്പുകൾ തടഞ്ഞു. 2024-ൽ ഇത് 23.6 ലക്ഷമായിരുന്നു. നിബന്ധനകൾ ലംഘിച്ച 80,000-ത്തിലധികം ഡെവലപ്പർ അക്കൗണ്ടുകൾ കഴിഞ്ഞ വർഷം നിരോധിച്ചു. പ്ലേ സ്റ്റോറിന് പുറത്ത് നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചിരുന്നു. ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് വഴി ഇത്തരത്തിലുള്ള 2.7 കോടി വ്യാജ ആപ്പുകളാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്.
Also Read: വെറുമൊരു എഐ അല്ല, മഹാബുദ്ധിമാൻ! സങ്കീർണ്ണ ലോജിക്കുകൾ നിമിഷനേരം കൊണ്ട് പരിഹരിക്കാൻ ജെമിനി 3.1 പ്രോ
ഓരോ ആപ്പും പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നതിന് മുമ്പ് 10,000-ത്തിലധികം സുരക്ഷാ പരിശോധനകൾ ഗൂഗിൾ നടത്തുന്നുണ്ട്. കമ്പനിയുടെ അത്യാധുനിക ജനറേറ്റീവ് എഐ മോഡലുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ തട്ടിപ്പ് രീതികൾ വേഗത്തിൽ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു. കൂടാതെ, അനാവശ്യമായി ഉപയോക്താക്കളുടെ ഡാറ്റ ചോർത്താൻ ശ്രമിച്ച 2.55 ലക്ഷം ആപ്പുകൾക്കെതിരെയും നടപടിയെടുത്തു. 2026-ൽ എഐ സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപം നടത്തി ആൻഡ്രോയിഡ് ഫോണുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
The post പ്ലേ സ്റ്റോറിൽ ‘ക്ലീനിംഗ്’; 17.5 ലക്ഷം വ്യാജ ആപ്പുകളെ പുറത്താക്കി ഗൂഗിൾ! appeared first on Express Kerala.


