loader image
വീടിനുള്ളിലെ ലിഫ്റ്റ് മരണക്കെണിയായി; കുവൈത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

വീടിനുള്ളിലെ ലിഫ്റ്റ് മരണക്കെണിയായി; കുവൈത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കുവൈത്ത്: സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. കുവൈത്തിലെ ജാബർ അൽ-അലിയിലാണ് അപകടം നടന്നത്. ബുധനാഴ്ചയായിരുന്നു സംഭവം. അപകടവിവരമറിഞ്ഞ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോളിംഗ് സംഘവും അഗ്നിശമന സേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല. മരണപ്പെട്ട കുവൈത്തി ബാലന്റെ മൃതദേഹം തുടർനടപടികൾക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി.

ലിഫ്റ്റിനുള്ളിൽ കുട്ടി കുടുങ്ങാനുണ്ടായ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് ഫയർ ഫോഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് കെട്ടിട ഉടമകൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലിഫ്റ്റുകളുടെ മെയിന്റനൻസ് കൃത്യസമയത്ത് നടത്തുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കൊച്ചു കുട്ടികൾ തനിച്ച് ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, ലിഫ്റ്റുകൾക്കുള്ളിൽ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള അലാറം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നൽകി.

The post വീടിനുള്ളിലെ ലിഫ്റ്റ് മരണക്കെണിയായി; കുവൈത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം appeared first on Express Kerala.

See also  എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്; അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോടതിയുടെ മെമ്മോ
Spread the love

New Report

Close