
2026 ടി20 ലോകകപ്പിന്റെ ആവേശകരമായ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ റൺവേട്ടക്കാരുടെ പട്ടികയിൽ പാകിസ്ഥാൻ താരം സഹിബ്‌സാദാ ഫർഹാൻ ഒന്നാമതെത്തി. നാല് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടെ 220 റൺസാണ് താരം അടിച്ചുകൂട്ടിയത്. നമീബിയക്കെതിരെ പുറത്താവാതെ നേടിയ 100 റൺസാണ് ഫർഹാന്റെ ഉയർന്ന സ്കോർ. 164.17 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ശ്രീലങ്കൻ താരങ്ങളായ പാതും നിസ്സങ്ക (199 റൺസ്), കുശാൽ മെൻഡിസ് (182 റൺസ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം (178 റൺസ്) നാലാമതെത്തിയപ്പോൾ, ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ 176 റൺസുമായി അഞ്ചാം സ്ഥാനത്തുണ്ട്. 202.29 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റാണ് കിഷനെ ശ്രദ്ധേയനാക്കുന്നത്. സിംബാബ്‌വെയുടെ ബ്രയാൻ ബെന്നറ്റ് (175 റൺസ്) ആണ് ആറാമത്. മൂന്ന് മത്സരങ്ങളിൽ കളിച്ച താരം ഒന്നിലും പുറത്തായില്ല എന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കി.
Also Read: ഇന്ത്യയ്ക്ക് മേൽ കടുത്ത സമ്മർദ്ദം! അഹമ്മദാബാദിൽ വിറയ്ക്കും; ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കൊണാർഡ്
ന്യൂസിലൻഡിന്റെ ടിം സീഫെർട്ട് (173 റൺസ്), അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ (170 റൺസ്), നേപ്പാളിന്റെ ദിപേന്ദ്ര ഐറി (169 റൺസ്) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 162 റൺസുമായി ആദ്യ പത്തിൽ ഇടംപിടിച്ചു. അമേരിക്കക്കെതിരെ നേടിയ പുറത്താവാതെയുള്ള 84 റൺസാണ് സൂര്യയുടെ മികച്ച സ്കോർ.
The post റൺവേട്ടയിൽ പാക് താരം ഒന്നാമത്; ഇഷാൻ കിഷനും സൂര്യയും ആദ്യ പത്തിൽ! appeared first on Express Kerala.


