loader image
തനിച്ചാണോ യാത്ര? എങ്കിൽ ധൈര്യമായി യുഎഇയിലേക്ക് വരാം! സുരക്ഷയിൽ ലോകത്തിന് മാതൃക

തനിച്ചാണോ യാത്ര? എങ്കിൽ ധൈര്യമായി യുഎഇയിലേക്ക് വരാം! സുരക്ഷയിൽ ലോകത്തിന് മാതൃക

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ വീണ്ടും മുൻനിരയിൽ. രാത്രികാലങ്ങളിൽ തനിച്ച് പുറത്തിറങ്ങാൻ തങ്ങൾ സുരക്ഷിതരാണെന്ന് രാജ്യത്തെ 98.7 ശതമാനം പേരും വിശ്വസിക്കുന്നതായി പുതിയ ദേശീയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ക്വാളിറ്റി ഓഫ് ലൈഫ് സെക്യൂരിറ്റി സർവേ 2025’ ലൂടെയാണ് യുഎഇയുടെ സുരക്ഷിതത്വം ഒരിക്കൽ കൂടി ആഗോളതലത്തിൽ അടയാളപ്പെടുത്തിയത്.

സർവേയിൽ പങ്കെടുത്ത 98.1 ശതമാനം സ്ത്രീകളും രാജ്യത്തെ രാത്രിയാത്രകൾ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6,775 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. യുഎഇയുടെ സുരക്ഷാ സംവിധാനങ്ങളിലും സ്ഥിരതയാർന്ന സാമൂഹിക സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് വലിയ ആത്മവിശ്വാസമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Also Read:കുവൈത്തിൽ വാറ്റുചാരായ വേട്ട; 49 കുപ്പികളുമായി പ്രവാസി പിടിയിൽ

തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി അബുദാബിയും ദുബായും അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, വിട്ടുവീഴ്ചയില്ലാത്ത പോലീസ് സംവിധാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയെ സോളോ ട്രാവലേഴ്സിന്റെ സ്വർഗമാക്കി മാറ്റുന്നത്. ആഗോള പഠന റിപ്പോർട്ടുകളിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

See also  പകൽ പാർലർ ഉടമ, രാത്രിയിൽ ‘മാഡം സെഹർ’; ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വനിതാ ഡോൺ പിടിയിൽ

The post തനിച്ചാണോ യാത്ര? എങ്കിൽ ധൈര്യമായി യുഎഇയിലേക്ക് വരാം! സുരക്ഷയിൽ ലോകത്തിന് മാതൃക appeared first on Express Kerala.

Spread the love

New Report

Close