loader image
മെട്രോ പില്ലറിൽ കുടുങ്ങിയ ‘സുഭാഷ്’ പിടിതരാതെ ഓട്ടം; ആറുമണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം

മെട്രോ പില്ലറിൽ കുടുങ്ങിയ ‘സുഭാഷ്’ പിടിതരാതെ ഓട്ടം; ആറുമണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം

കൊച്ചി: മെട്രോ പില്ലറിനുള്ളിൽ കുടുങ്ങിയ ‘സുഭാഷ്’ എന്ന് പേരുള്ള പൂച്ചയെ രക്ഷിക്കാനുള്ള ആറുമണിക്കൂർ നീണ്ട ശ്രമം ആദ്യഘട്ടത്തിൽ വിഫലമായി. രക്ഷാപ്രവർത്തകരെ വെട്ടിച്ച് പില്ലറിനുള്ളിലൂടെ പൂച്ച ഓടിമാറുന്ന സാഹചര്യമാണുള്ളത്. ഇതോടെ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. പൂച്ച ഓടിനടക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി 11 മണിക്ക് മെട്രോ സർവീസുകൾ അവസാനിച്ച് പവർ സപ്ലൈ ഓഫ് ചെയ്യുന്നതോടെ രക്ഷാദൗത്യം പുനരാരംഭിക്കും.

രക്ഷാപ്രവർത്തനത്തിനിടെ ഉപയോഗിച്ചിരുന്ന ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായത് വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. തലനാരിഴയ്ക്കാണ് ദൗത്യസംഘം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അനിമൽ റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും സംയുക്തമായാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പൂച്ചയ്ക്ക് മുകളിൽ ഭക്ഷണവും കൂടുകളും ഒരുക്കിയിട്ടുണ്ട്.

Also Read: കാക്കി കണ്ട് ഇനി വണ്ടി ഒതുക്കണ്ട; റോഡിൽ നിങ്ങളെ നിരീക്ഷിക്കാൻ എംവിഡി ‘മഫ്തി’യിലും!

രക്ഷാശ്രമത്തിന്റെ ഭാഗമായി മെട്രോ സർവീസ് 15 മിനിറ്റോളം തടസ്സപ്പെടുകയും റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പൂച്ച അവശനിലയിലാണെന്ന സൂചനയെത്തുടർന്നാണ് ദൗത്യം വേഗത്തിലാക്കാൻ തീരുമാനിച്ചത്.

The post മെട്രോ പില്ലറിൽ കുടുങ്ങിയ ‘സുഭാഷ്’ പിടിതരാതെ ഓട്ടം; ആറുമണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം appeared first on Express Kerala.

See also  അടിച്ച കിക്കിനേക്കാൾ കഷ്ടമാണോ രാവിലെത്തെ ഹാങ്ങോവർ? കാരണങ്ങൾ അറിഞ്ഞാൽ അമ്പരക്കും!
Spread the love

New Report

Close