“നാളെ ബിജെപി കേരളം ഭരിക്കും”; സുവർണാവസരം എന്ന വാക്ക് വീണ്ടും ആവർത്തിച്ച് പി.എസ്. ശ്രീധരൻപിള്ള

“നാളെ ബിജെപി കേരളം ഭരിക്കും”; സുവർണാവസരം എന്ന വാക്ക് വീണ്ടും ആവർത്തിച്ച് പി.എസ്. ശ്രീധരൻപിള്ള

ഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഗോവ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ പി.എസ്. ശ്രീധരൻപിള്ള. ബിജെപിക്ക് മുന്നിൽ ഇപ്പോൾ കൈവന്നിരിക്കുന്നത് വലിയൊരു സുവർണാവസരമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഒരിക്കൽ താൻ പറഞ്ഞ ‘സുവർണാവസരം’ എന്ന വാക്ക് വീണ്ടും ആവർത്തിക്കുകയാണെന്നും, ശബരിമല സമരം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരവും വിധിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ പേരിൽ കേസെടുക്കാൻ താല്പര്യമുള്ളവർക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

തിരുവനന്തപുരം ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിലല്ലേ എന്ന് ചോദിച്ച അദ്ദേഹം, വരാനിരിക്കുന്ന മാറ്റങ്ങളുടെ തുടക്കമാണിതെന്നും വ്യക്തമാക്കി. തിരുവനന്തപുരത്തെ രാഷ്ട്രീയ മാറ്റം രാജീവ് ചന്ദ്രശേഖറിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ആ പ്രക്രിയ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. എ, ബി അല്ലെങ്കിൽ സി പാർട്ടികൾ കേരളം ഭരിക്കുമെന്ന കാലം മാറുമെന്നും നാളെ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

See also  കോടാലിയിൽ എട്ട് വയസുകാരൻ മരിച്ച സംഭവം: മരണം പാമ്പിൻ വിഷം ഉള്ളിൽചെന്ന് . സഹോദരൻ അനോജിന് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വെന്‍റിലേറ്ററിൽ തുടരുന്നു

The post “നാളെ ബിജെപി കേരളം ഭരിക്കും”; സുവർണാവസരം എന്ന വാക്ക് വീണ്ടും ആവർത്തിച്ച് പി.എസ്. ശ്രീധരൻപിള്ള appeared first on Express Kerala.

Spread the love
Scroll to Top