loader image
റൊണാൾഡോയുടെ ഇരട്ട ഗോൾ വേട്ട; അൽ ഹസീമിനെ തകർത്ത് അൽ നാസ്ർ

റൊണാൾഡോയുടെ ഇരട്ട ഗോൾ വേട്ട; അൽ ഹസീമിനെ തകർത്ത് അൽ നാസ്ർ

സൗദി പ്രോ ലീഗിൽ അൽ നാസ്റിന് ഗംഭീര വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ ഹസീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നാസ്ർ തകർത്തത്. 13, 79 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. കിങ്‌സ്‌ലി കോമൻ (30-ാം മിനിറ്റ്), എയ്ഞ്ചലോ ഗബ്രിയേൽ (77-ാം മിനിറ്റ്) എന്നിവരും ടീമിനായി സ്കോർ ചെയ്തു.

ക്ലബുമായി ഉടക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ 41-കാരനായ റൊണാൾഡോ മികച്ച ഫോമിലാണ്. ഈ മത്സരത്തോടെ താരത്തിന്റെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 964 ആയി ഉയർന്നു. 30 വയസ്സിന് ശേഷം മാത്രം താരം നേടുന്ന ഗോളുകളുടെ എണ്ണം 500 പിന്നിട്ടു എന്ന പ്രത്യേകതയുമുണ്ട്. കരിയറിൽ 1000 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്കും വരാനിരിക്കുന്ന ലോകകപ്പിലേക്കുമാണ് റൊണാൾഡോ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

The post റൊണാൾഡോയുടെ ഇരട്ട ഗോൾ വേട്ട; അൽ ഹസീമിനെ തകർത്ത് അൽ നാസ്ർ appeared first on Express Kerala.

See also  ഇനി കരുത്തരുടെ അങ്കം; ടി20 ലോകകപ്പ് സൂപ്പർ-8 പോരാട്ടങ്ങൾക്ക് ഇന്ന് കൊളംബോയിൽ തുടക്കം
Spread the love

New Report

Close