
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നുണ്ടായ തർക്കമാണ് വലിയ തോതിലുള്ള അക്രമത്തിൽ കലാശിച്ചത്. തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു എന്നയാളാണ് എതിർ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.
തോക്ക് ചൂണ്ടിയതോടെ പ്രകോപിതരായ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച് വിഷ്ണുവിനെ തലയ്ക്കടിച്ചു വീഴ്ത്തി. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ കൂട്ടത്തല്ല് ആരംഭിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പിടിച്ചെടുത്തു. ഉത്സവപ്പറമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാവിളയാട്ടം; തോക്ക് ചൂണ്ടി ഭീഷണി, കൂട്ടത്തല്ലിൽ പത്തുപേർക്ക് പരിക്ക് appeared first on Express Kerala.


