loader image
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പാലോട് പ്ലാവറയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാൻ പോയ ശ്രീലക്ഷ്മി ഞായറാഴ്ച രാവിലെയായിട്ടും മുറിക്ക് പുറത്തിറങ്ങിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

രാവിലെ ഏറെ നേരമായിട്ടും ശ്രീലക്ഷ്മി എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരണവാർത്ത പുറത്തറിയുന്നത്.

The post തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
See also  യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

New Report

Close