loader image
സഞ്ജുവിനെ ടീമിലെടുക്കണം, ആ പേടി ഇന്ത്യയെ വേട്ടയാടുന്നു; ടീം സെലക്ഷനിൽ മാറ്റം നിർദ്ദേശിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ ടീമിലെടുക്കണം, ആ പേടി ഇന്ത്യയെ വേട്ടയാടുന്നു; ടീം സെലക്ഷനിൽ മാറ്റം നിർദ്ദേശിച്ച് മുഹമ്മദ് കൈഫ്

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വൻ അഴിച്ചുപണി നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ടീമിലെ ഇടംകൈയൻ ബാറ്റർമാരുടെ അതിപ്രസരം ദൗർബല്യമാണെന്നും ഇത് പരിഹരിക്കാൻ മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നുമാണ് കൈഫിന്റെ വാദം.

ഗ്രൂപ്പ് ഘട്ടത്തിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര പതറുന്നത് ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ ഈ നിരീക്ഷണം. ഹർമീത് സിംഗ് (യുഎസ്എ), ജെറാർഡ് ഇറാസ്മസ് (നമീബിയ), സയിം അയ്യൂബ് (പാകിസ്ഥാൻ) തുടങ്ങിയവർ ഇന്ത്യൻ നിരയെ സമ്മർദ്ദത്തിലാക്കിയിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ യുവതാരം അഭിഷേക് ശർമ്മ ഓഫ് സ്പിന്നിന് മുന്നിൽ പൂജ്യത്തിന് പുറത്തായത് ആശങ്കാജനകമാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Also Read: പഴയ പക വീട്ടാൻ ദക്ഷിണാഫ്രിക്ക? ഇനിയൊരു സംസാരമില്ല, ആ തോല്‍വി ഞങ്ങള്‍ മറന്നു; ക്വിന്റണ്‍ ഡി കോക്ക്

“ഇന്ത്യൻ ഇലവനിൽ ഒരുപാട് ഇടംകൈയൻമാരുണ്ട്. സൂര്യകുമാർ യാദവ് എത്തിയമിഡിൽ ഓവറുകളിൽ ഒരേസമയം രണ്ട് ഇടംകൈയൻമാർ ക്രീസിലുണ്ടാകാൻ സാധ്യതയുണ്ട്. ഇത് എതിരാളികൾക്ക് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് മുൻതൂക്കം നൽകും. സഞ്ജു സാംസൺ നിലവിൽ ഫോമിലല്ലായിരിക്കാം, എങ്കിലും ഓഫ് സ്പിന്നിനെ മികച്ച രീതിയിൽ നേരിടാൻ കഴിയുന്ന ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും,” കൈഫ് വ്യക്തമാക്കി.

See also  ജെഇഇ മെയിൻ 2026 സെഷൻ 2 തിരുത്തൽ വിൻഡോ! ഫെബ്രുവരി 27 മുതൽ ആരംഭിക്കും

ഓഫ് സ്പിന്നിനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളെയും അദ്ദേഹം വിമർശിച്ചു. നെറ്റ്സിൽ വാഷിംഗ്ടൺ സുന്ദറെ നേരിടുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും സമ്മർദ്ദഘട്ടത്തിൽ പ്രൊഫഷണൽ ഓഫ് സ്പിന്നർമാരെ നേരിടുന്നത് തികച്ചും വ്യത്യസ്തമാണെന്നും കൈഫ് ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഈ ദൗർബല്യം മുതലെടുക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

The post സഞ്ജുവിനെ ടീമിലെടുക്കണം, ആ പേടി ഇന്ത്യയെ വേട്ടയാടുന്നു; ടീം സെലക്ഷനിൽ മാറ്റം നിർദ്ദേശിച്ച് മുഹമ്മദ് കൈഫ് appeared first on Express Kerala.

Spread the love

New Report

Close