
തപാൽ വകുപ്പും റിലയൻസ് ജനറൽ ഇൻഷുറൻസും സംയുക്തമായി 18 മുതൽ 60 വയസ്സുവരെയുള്ളവർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തിഗതമായും കുടുംബമായും ചേരാവുന്ന ഈ പദ്ധതിയിൽ രണ്ടര ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഒരാൾക്ക് 1399 രൂപയാണ് പ്രീമിയം തുക. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് 2499 രൂപ മുതൽ 3499 രൂപ വരെയാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത് (കുട്ടികൾക്ക് 21 വയസ്സിൽ താഴെയായിരിക്കണം പ്രായം). ഒരു വർഷ കാലാവധിയുള്ള ഈ പോളിസിയിൽ പോസ്റ്റ് ഓഫീസുകൾ വഴിയോ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് പ്രതിനിധികൾ വഴിയോ അംഗമാകാം.
അടിസ്ഥാന ഇൻഷുറൻസിന് പുറമെ 17.5 ലക്ഷം രൂപയുടെ ‘സൂപ്പർ ടോപ്പ് അപ്’ പദ്ധതിയും തപാൽ വകുപ്പ് ലഭ്യമാക്കുന്നുണ്ട്. ഇതിനായി 899 രൂപയാണ് അധിക പ്രീമിയം അടയ്‌ക്കേണ്ടത്. രണ്ട് പദ്ധതികളിലും ചേരുന്നവർക്ക് ആകെ 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ തപാൽ ഓഫീസുകളിലും മാർച്ച് 16 വരെ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0495-2380690 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The post തപാൽ വകുപ്പിന്റെ പുത്തൻ ഇൻഷുറൻസ്; കുറഞ്ഞ പ്രീമിയത്തിൽ 20 ലക്ഷം രൂപയുടെ പരിരക്ഷ സ്വന്തമാക്കാം appeared first on Express Kerala.


