loader image
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അന്വേഷണ സംഘം

ബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പൂജകൾ ഉൾപ്പെടെയുള്ള താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നുമുള്ള കോടതി പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നോ അല്ലെങ്കിൽ ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെട്ടായിരിക്കും ഹൈക്കോടതിയിൽ അപ്പീൽ നൽകുക.

ഡിജിപിയുമായി ചർച്ച നടത്തി നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. തന്ത്രിയുടെ ചുമതലകൾ സംബന്ധിച്ച ദേവസ്വം മാനുവലിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി തന്ത്രിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാൽ, ഈ നിരീക്ഷണങ്ങൾ കേസിന്റെ തുടർന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയിലാണ് പോലീസ്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി തന്ത്രിക്കെതിരെയുള്ള തെളിവുകൾ ശക്തമാക്കാനാണ് എസ്ഐടി ഇപ്പോൾ ലക്ഷ്യമിടുന്നത്.

The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അന്വേഷണ സംഘം appeared first on Express Kerala.

See also  കിഷ്ത്വാറിൽ സൈനിക നടപടി; രണ്ട് തീവ്രവാദികളെ വധിച്ചു, വൻ ആയുധശേഖരം പിടിച്ചെടുത്തു
Spread the love

New Report

Close