loader image
നോമ്പുതുറയ്ക്ക് മധുരമേകാൻ ‘തേങ്ങാപ്പൂ പഞ്ചാരയപ്പം’

നോമ്പുതുറയ്ക്ക് മധുരമേകാൻ ‘തേങ്ങാപ്പൂ പഞ്ചാരയപ്പം’

റമസാൻ വ്രതശുദ്ധിയുടെ നാളുകളിൽ നോമ്പുതുറ വിഭവങ്ങളിൽ വൈവിധ്യം തേടുന്നവർക്കായി ഇതാ നാവിലലിയുന്ന ഒരു മധുര പലഹാരം തേങ്ങാപ്പൂ പഞ്ചാരയപ്പം. പരമ്പരാഗത രുചിക്കൂട്ടുകൾക്കൊപ്പം പുതുമയും ചേർത്തൊരുക്കുന്ന ഈ വിഭവം ഇത്തവണത്തെ ഇഫ്താർ വിരുന്നുകളിൽ പ്രധാന ആകർഷണമാവുകയാണ്.

അരിപ്പൊടിയും തേങ്ങാപ്പാലും പ്രധാന ചേരുവകളായി എത്തുന്ന ഈ പലഹാരം ആരോഗ്യപ്രദവും ലളിതവുമാണ്. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ എണ്ണമയമില്ലാത്ത വിഭവം എന്ന പ്രത്യേകതയുമുണ്ട്.

Also Read: ഇന്ത്യയെ കീഴടക്കി ‘ഹാ​ല്യു’ തരംഗം; കൊവിഡ് കാലം വഴിത്തിരിവായി

ചേരുവകൾ

അരിപ്പൊടി: 400 ഗ്രാം

തേങ്ങാപ്പാൽ: 300 മില്ലി

പഞ്ചസാര: 100 ഗ്രാം

തേങ്ങ ചിരവിയത്: രണ്ട് ടീസ്പൂൺ

ഏലയ്ക്കാപ്പൊടി: രണ്ട് ടീസ്പൂൺ

ഉപ്പ്, ചൂടുവെള്ളം: ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടി ഉപ്പും ചൂടുവെള്ളവും ചേർത്ത് നന്നായി കുഴച്ച ശേഷം ചെറിയ ഉരുളകളാക്കുക. ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് അമർത്തി പൂവിന്റെ ആകൃതി നൽകി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം.

ചിരവിയ തേങ്ങയിൽ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും കലർത്തി ആവിയിൽ വേവിച്ച അപ്പത്തിന് മുകളിൽ വിതറാം. ശേഷം പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത തേങ്ങാപ്പാൽ മിശ്രിതം ഇതിന് മുകളിലേക്ക് ഒഴിച്ച് ചൂടോടെ വിളമ്പാം. ലളിതമായ ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന ഈ വിഭവം ഇത്തവണത്തെ നോമ്പുതുറയ്ക്ക് പുത്തൻ രുചിയനുഭവമാകും സമ്മാനിക്കുക.

See also  ഇന്ന് കാണുന്നതെല്ലാം 57 ലെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ തുടർച്ച

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post നോമ്പുതുറയ്ക്ക് മധുരമേകാൻ ‘തേങ്ങാപ്പൂ പഞ്ചാരയപ്പം’ appeared first on Express Kerala.

Spread the love

New Report

Close