loader image
വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും! കന്നിയങ്കത്തിന് വടക്കൻ ചെന്നൈ ഒരുങ്ങുന്നു

വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും! കന്നിയങ്കത്തിന് വടക്കൻ ചെന്നൈ ഒരുങ്ങുന്നു

മിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കും. പെരമ്പൂരിൽ ചേർന്ന പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക പ്രമേയം പാസ്സാക്കിയത്. പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത യോഗത്തിൽ വിജയ് പെരമ്പൂരിൽ തന്നെ മത്സരിക്കണമെന്ന് ഭാരവാഹികൾ ഐകകണ്ഠേന ആവശ്യപ്പെടുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണെങ്കിലും, താരത്തിന്റെ ജനപ്രീതിയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ടിവികെ പ്രവർത്തകർ.

The post വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും! കന്നിയങ്കത്തിന് വടക്കൻ ചെന്നൈ ഒരുങ്ങുന്നു appeared first on Express Kerala.

Spread the love
See also  ഐഎഎസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ: പുതിയ ബാച്ചുകളിലേക്ക് ഫെബ്രുവരി 21 മുതൽ രജിസ്റ്റർ ചെയ്യാം

New Report

Close