loader image
കുവൈത്തിൽ വാണിജ്യ നിയമലംഘകർക്കെതിരെ കടുത്ത നടപടി; കഴിഞ്ഞ വർഷം പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ

കുവൈത്തിൽ വാണിജ്യ നിയമലംഘകർക്കെതിരെ കടുത്ത നടപടി; കഴിഞ്ഞ വർഷം പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം കഴിഞ്ഞ വർഷം നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ 283 വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 103.6 ശതമാനത്തിന്റെ വൻ വർധനവാണ് നടപടികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ (67 എണ്ണം) പൂട്ടിച്ചത്. ജൂലൈ മാസത്തിൽ 64 സ്ഥാപനങ്ങളും അടപ്പിച്ചു. വിപണികളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024-ൽ 382 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം ഇത് 853 ആയി ഉയർന്നു. ലൈസൻസ് ലംഘനങ്ങളിൽ ഏകദേശം 123.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ മാസത്തിലാണ് ഏറ്റവും കൂടുതൽ ലൈസൻസ് ലംഘനങ്ങൾ (244 എണ്ണം) കണ്ടെത്തിയത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ വ്യാപാര രീതികൾ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലുകളുടെ ഭാഗമായാണ് ഈ നടപടികൾ.

See also  രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ

The post കുവൈത്തിൽ വാണിജ്യ നിയമലംഘകർക്കെതിരെ കടുത്ത നടപടി; കഴിഞ്ഞ വർഷം പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ appeared first on Express Kerala.

Spread the love

New Report

Close