loader image
അപ്രേദ്യമായ പർവ്വതക്കോട്ടകൾ: അമേരിക്കൻ പടക്കോപ്പുകൾ മുട്ടുമടക്കുന്ന ഇറാന്റെ ‘ഗ്രാനൈറ്റ്’ പ്രതിരോധം!

അപ്രേദ്യമായ പർവ്വതക്കോട്ടകൾ: അമേരിക്കൻ പടക്കോപ്പുകൾ മുട്ടുമടക്കുന്ന ഇറാന്റെ ‘ഗ്രാനൈറ്റ്’ പ്രതിരോധം!

ടലിലെ അജയ്യരായ രാജാക്കന്മാരെന്നും ആകാശത്തെ വിറപ്പിക്കുന്ന ഭീകരന്മാരെന്നും സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനിക ശക്തി ഇന്ന് ഇറാന്റെ അതിർത്തികളിൽ പകച്ചുനിൽക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ ബജറ്റിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും, അത്യാധുനിക സ്റ്റെൽത്ത് ബോംബറുകളും പശ്ചിമേഷ്യൻ കടലിൽ വെറും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്. എന്തുകൊണ്ടാണ് ലോകം കണ്ട ഏറ്റവും വലിയ ഈ സൈനിക സന്നാഹം ഇറാന് മുന്നിൽ പതറുന്നത്? എന്തുകൊണ്ടാണ് അമേരിക്കയുടെ അതിമാരക മിസൈലുകൾക്ക് ഇറാന്റെ ആണവ രഹസ്യങ്ങളെ തൊടാൻ പോലും കഴിയാത്തത്? അതിനുള്ള ഉത്തരം കിടക്കുന്നത് ഇറാന്റെ പർവ്വതങ്ങൾക്കുള്ളിലെ അപ്രേദ്യമായ കോട്ടകളിലാണ്! ആകാശത്തുനിന്നുള്ള ഭീഷണികളെ വെല്ലുവിളിച്ചുകൊണ്ട്, ഗ്രാനൈറ്റ് പാറകൾക്കടിയിൽ ഇറാൻ തീർത്ത പ്രതിരോധം അമേരിക്കയുടെ ഓരോ പടക്കപ്പലിനെയും ഉപയോഗശൂന്യമാക്കുകയാണ്. അഹങ്കാരത്തിന്റെ ആയുധബലവും ഒരു രാഷ്ട്രത്തിന്റെ അജയ്യമായ പോരാട്ടവീര്യവും തമ്മിലുള്ള ഈ പോരാട്ടത്തിൽ, സാമ്രാജ്യത്വത്തിന്റെ തിരക്കഥകൾ പാളിപ്പോകുന്ന കാഴ്ചയാണിത്.

ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ കണ്ട് പഠിച്ച ഇറാൻ, തങ്ങളുടെ ആണവ പ്രതിരോധം പർവ്വതങ്ങൾക്കുള്ളിലേക്ക് മാറ്റി. ഫോർഡോയിലെയും നടാൻസിലെയും പ്ലാന്റുകൾ ഇന്ന് വെറും കെട്ടിടങ്ങളല്ല, മറിച്ച് 300 മുതൽ 500 അടി വരെ ആഴത്തിൽ, കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്കും പ്രത്യേക കോൺക്രീറ്റ് പാളികൾക്കും താഴെ ഉറങ്ങുന്ന അഗ്നിപർവ്വതങ്ങളാണ്. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തുറ്റ ഈ പർവ്വതക്കോട്ടകളെ തകർക്കാൻ അമേരിക്കയുടെ പക്കൽ ഇന്ന് ആയുധങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. പിക്കാക്സ് പർവ്വതത്തിന് താഴെ നൂറുകണക്കിന് മീറ്റർ ആഴത്തിൽ ഇറാൻ തീർത്ത തുരങ്ക സമുച്ചയങ്ങൾ കേവലം ഒരു ആണവ പ്ലാന്റല്ല, മറിച്ച് സാമ്രാജ്യത്വത്തിന്റെ മിസൈൽ മഴയെ പുച്ഛിച്ചു തള്ളുന്ന പ്രതിരോധത്തിന്റെ അത്ഭുതമാണ്. ഉപരിതലത്തിൽ നിന്ന് എത്ര ബോംബുകൾ വർഷിച്ചാലും ഈ ‘ഗ്രാനൈറ്റ് കവചം’ ഭേദിക്കാൻ ആധുനിക യുദ്ധതന്ത്രങ്ങൾക്ക് കഴിയില്ലെന്ന് അമേരിക്ക തിരിച്ചറിയുന്നു. വിനാശകാരിയായ ഓരോ സ്ഫോടനത്തെയും ആഗിരണം ചെയ്യാൻ പാകത്തിൽ നിർമ്മിച്ച ഈ ഭൂഗർഭ നഗരങ്ങൾ, അമേരിക്കയുടെ പടക്കപ്പലുകളെ വെറും കാഴ്ചക്കാരാക്കി മാറ്റുകയാണ്. സ്വന്തം മണ്ണിൽ ഇറാൻ തീർത്ത ഈ പർവ്വതക്കോട്ടകൾക്ക് മുന്നിൽ തോൽവി സമ്മതിക്കുന്നത് അമേരിക്കയുടെ ആയുധബലം കൂടിയാണ്

അമേരിക്കയുടെ ഏറ്റവും വലിയ അഭിമാനമായ, 30,000 പൗണ്ട് ഭാരമുള്ള GBU-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ അഥവാ ‘ബങ്കർ ബസ്റ്റർ’ ബോംബുകൾക്ക് പോലും ഇറാന്റെ ഈ ഉരുക്കുക്കോട്ടകൾ ഭേദിക്കാനാവില്ല എന്നതാണ് വാസ്തവം. ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങൾ അനുസരിച്ച്, ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഈ ബോംബിന് 60 അടി കോൺക്രീറ്റോ അല്ലെങ്കിൽ 200 അടി മണ്ണോ തുളച്ചുകയറാൻ മാത്രമേ ശേഷിയുള്ളൂ. എന്നാൽ ഇറാന്റെ ഫോർഡോ, നടാൻസ് പ്ലാന്റുകൾ സൂക്ഷിച്ചിരിക്കുന്നത് ഇതിന്റെ ഇരട്ടിയിലധികം ആഴത്തിൽ, അതായത് 300 മുതൽ 500 അടി വരെ താഴെയുള്ള കംപ്രസ്ഡ് ഗ്രാനൈറ്റ് പാറകൾക്കുള്ളിലാണ്.

ഒരേ ലക്ഷ്യസ്ഥാനത്തേക്ക് തുടർച്ചയായി ബോംബുകൾ വർഷിച്ചാലും, ഇറാന്റെ പർവ്വതങ്ങളുടെ ഘടന ഈ ആഘാതങ്ങളെ പ്രതിരോധിക്കും വിധമാണ് നിർമ്മിച്ചിരിക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയരുന്ന ബി-2 സ്റ്റെൽത്ത് ബോംബറുകൾ വിക്ഷേപിക്കുന്ന ഓരോ മിസൈലും ഇറാന്റെ പർവ്വതങ്ങളിൽ തട്ടി വെറും പടക്കങ്ങൾ പോലെ ചിതറുമെന്ന് ചുരുക്കം. കേവലം തുരങ്ക കവാടങ്ങൾ തകർക്കാൻ മാത്രമേ ഈ വ്യോമാക്രമണങ്ങൾ കൊണ്ട് സാധിക്കൂ, പർവ്വതത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരത്തെയോ സെൻട്രിഫ്യൂജുകളെയോ തൊടാൻ പോലും അമേരിക്കയ്ക്ക് കഴിയില്ല. ചുരുക്കത്തിൽ, അത്യാധുനിക സാങ്കേതികവിദ്യയേക്കാൾ ഒരു പടി മുന്നിൽ ചിന്തിച്ച ഇറാന്റെ പ്രതിരോധ തന്ത്രങ്ങൾക്ക് മുന്നിൽ അമേരിക്കൻ പടക്കോപ്പുകൾ പരാജയപ്പെടുകയാണ്.

See also  16 വയസ്സിൽ താഴെയുള്ളവർക്ക് മൊബൈൽ വേണ്ട; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടക സർക്കാർ‌

ആകാശത്ത് നിന്ന് ബോംബിട്ട് ഇറാനെ കീഴടക്കാം എന്ന അമേരിക്കയുടെ വ്യാമോഹം ഇവിടെ അവസാനിക്കുന്നു. കേവലം വ്യോമാക്രമണം കൊണ്ട് ഇറാന്റെ ആണവ കരുത്തിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട അമേരിക്കയ്ക്ക്, ഒടുവിൽ മണ്ണിലിറങ്ങി പോരാടുക എന്നതല്ലാതെ മറ്റ് വഴികളില്ല. എന്നാൽ, പേർഷ്യൻ ഗൾഫിന്റെ ഓരോ മണൽത്തരിയും അമേരിക്കൻ സൈന്യത്തിന് ശവപ്പറമ്പായി മാറുമെന്ന് അവർക്കറിയാം. നേവി സീലുകളെയും ഡെൽറ്റ ഫോഴ്സിനെയും പോലുള്ള വരേണ്യ വർഗ്ഗ സൈന്യത്തെ ഇറക്കി ഇറാന്റെ പർവ്വതങ്ങൾക്കുള്ളിൽ കയറി യുറേനിയം പിടിച്ചെടുക്കുക എന്നത് ഒരു ആത്മഹത്യാപരമായ നീക്കമായിരിക്കും.

ഇറാന്റെ ഭൂപ്രകൃതി തന്നെ ഒരു ആയുധമാണ്. ചെങ്കുത്തായ പർവ്വതനിരകളും റേഡിയേഷൻ ബാധിച്ചേക്കാവുന്ന തുരങ്കങ്ങളും കടന്ന് ഉള്ളിലെത്തുക എന്നത് ലോകത്തെ ഏത് വമ്പൻ സൈന്യത്തിനും അസാധ്യമാണ്. അവിടെ അവരെ കാത്തിരിക്കുന്നത് ഇറാന്റെ ചാവേർ പോരാളികളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉരുക്കു പ്രതിരോധവുമാണ്. പർവ്വതത്തിന്റെ ഓരോ മുക്കിലും മൂലയിലും പതിയിരിക്കുന്ന സ്നൈപ്പർമാരെയും കെണിപ്പടകളെയും മറികടന്ന് മുന്നേറാൻ അമേരിക്കൻ സൈന്യം ഓരോ ഇഞ്ചിനും വലിയ ചോരവില നൽകേണ്ടി വരും. 2003-ൽ ഇറാഖിൽ കണ്ട കാഴ്ചയല്ല ഇത്, സ്വന്തം മണ്ണിന് വേണ്ടി മരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ജനതയ്ക്ക് മുന്നിൽ അമേരിക്കൻ ബൂട്ട്സുകൾക്ക് കാലിടറുമെന്ന് ഉറപ്പാണ്. ആധുനിക യുദ്ധതന്ത്രങ്ങൾ പോലും പരാജയപ്പെടുന്ന ഈ ഗറില്ലാ യുദ്ധമുറയിൽ, ലോകപോലീസിന്റെ ഗർവ്വ് തകർക്കപ്പെടാൻ പോകുന്നത് ഇറാന്റെ ഈ പർവ്വതച്ചരിവുകളിലായിരിക്കും.

Also Read:ദ കൗണ്ട്ഡൗൺ ബിഗിൻസ്? അറബിക്കടലിൽ അമേരിക്കൻ വല; തകർത്തെറിയാൻ ഉറച്ച് ഇറാൻ!

അമേരിക്കയുടെ വ്യോമാക്രമണം ഇറാന്റെ ഭരണകൂടത്തെ തകർക്കുമെന്ന് കരുതുന്നവർക്ക് തെറ്റി. അത്തരമൊരു നീക്കം നടന്നാൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നിശബ്ദരായിരിക്കില്ല. തങ്ങളുടെ ആണവ ആയുധങ്ങളും അതിസമ്പുഷ്ട യുറേനിയം ശേഖരവും അതീവ രഹസ്യമായ പുതിയ കേന്ദ്രങ്ങളിലേക്ക് അവർ മാറ്റിക്കഴിഞ്ഞു. അമേരിക്കയുടെ ഓരോ ബോംബാക്രമണവും ഇറാന്റെ നിയന്ത്രണ ശൃംഖലയെ തകർക്കാൻ ശ്രമിക്കുമ്പോൾ, അത് മറ്റൊരു ഭയാനകമായ പ്രശ്നത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ഒരു കേന്ദ്രീകൃത ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത, ഇറാന്റെ പക്കലുള്ള ‘ലൂസ് ന്യൂക്ക്’ അഥവാ അലഞ്ഞുതിരിയുന്ന ആണവ ആയുധങ്ങൾ അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും വേട്ടയാടുന്ന പേടിസ്വപ്നമായി മാറും.

See also  തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: തോക്ക് ചൂണ്ടി ഭീഷണി, പത്തുപേർക്കെതിരെ വധശ്രമത്തിന് കേസ്

ഐആർജിസിയിലെ തീവ്ര വിഭാഗങ്ങളോ അല്ലെങ്കിൽ പിളർന്നുമാറുന്ന സംഘടനകളോ ഈ ആണവ വസ്തുക്കൾ കൈക്കലാക്കി രാജ്യത്തിന് പുറത്തേക്ക് കടത്തിയാൽ ലോകം ഇതുവരെ കാണാത്ത വലിയൊരു സുരക്ഷാ ഭീഷണിയാകും അത് സൃഷ്ടിക്കുക. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് തടുക്കാൻ കഴിയാത്ത വിധം സ്യൂട്ട്കേസ് ബോംബുകളായോ മറ്റോ ഇവ അമേരിക്കൻ താവളങ്ങളിലേക്ക് എത്തിയേക്കാം. ഒരു എഫ്-35 സ്റ്റെൽത്ത് ഫൈറ്ററിനോ ടോമാഹോക്ക് മിസൈലിനോ 400 കിലോയോളം വരുന്ന ആയുധ ഗ്രേഡ് യുറേനിയം പിടിച്ചെടുക്കാൻ കഴിയില്ല. അമേരിക്ക ആഗ്രഹിക്കുന്നത് ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കാനാണെങ്കിൽ, അവർ വിളിച്ചുവരുത്തുന്നത് സ്വന്തം നാശത്തിന് കാരണമായേക്കാവുന്ന നിയന്ത്രണാതീതമായ ഒരു ആണവ ദുരന്തത്തെയാണ്. സാമ്രാജ്യത്വ ശക്തികൾ പടുത്തുയർത്തിയ ഓരോ താവളവും ഇറാന്റെ ഈ അപ്രതീക്ഷിത നീക്കങ്ങൾക്ക് മുന്നിൽ തകർന്ന് തരിപ്പണമാകുമെന്ന് അവർക്കറിയാം.

ഇറാനെ ആക്രമിക്കാൻ മുതിരുന്നത് 2003-ലെ ഇറാഖ് യുദ്ധം പോലെയല്ല, അത് ആത്മഹത്യാപരമായ ഒരു സാഹസമാണ്. ഇറാഖിനേക്കാൾ നൂറിരട്ടി പ്രഹരശേഷിയും, ലോകത്തെ ഏത് വൻശക്തിയെയും പ്രതിരോധിക്കാനുള്ള ആയുധബലവും ഇന്ന് ഇറാത്തിനുണ്ട്. വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യത്തിന് നേരിട്ടതിനേക്കാൾ വലിയൊരു തിരിച്ചടിയാണ് പേർഷ്യൻ മണ്ണിൽ അവരെ കാത്തിരിക്കുന്നത്. ചെങ്കുത്തായ പർവ്വതപ്രദേശങ്ങളിലെ ഗറില്ലാ പോരാട്ടത്തിൽ അമേരിക്കൻ സൈന്യം ഓരോ ഇഞ്ചിനും നൽകേണ്ടി വരുന്നത് തങ്ങളുടെ മികച്ച സൈനികരുടെ ജീവനായിരിക്കും.

അമേരിക്കയുടെ സാമ്പത്തിക ഭദ്രതയും സൈനിക ഗർവ്വും ഇറാന്റെ മണ്ണിൽ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് അമേരിക്ക്യ്ക്ക് കൃത്യമായ ബോധ്യമുണ്ട്. ഇറാന്റെ ഓരോ മിസൈൽ പരീക്ഷണവും അമേരിക്കയുടെ ഉറക്കം കെടുത്തുന്നത് അതുകൊണ്ടാണ്. ഒരു വശത്ത് ഇന്ധനവില കുതിച്ചുയർന്ന് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ തകരുകയും, മറുവശത്ത് തങ്ങളുടെ പടക്കപ്പലുകൾ കടലിൽ മുങ്ങുകയും ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും അമേരിക്കയ്ക്ക് കഴിയില്ല. ഇറാന്റെ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയും ഹൈപ്പർസോണിക് മിസൈലുകളും അമേരിക്കയുടെ ഏത് പ്രതിരോധ കവചത്തെയും നിഷ്പ്രഭമാക്കാൻ കെൽപ്പുള്ളതാണ്. ചുരുക്കത്തിൽ, ഇറാനിലേക്ക് എറിയുന്ന ഓരോ തീപ്പൊരിയും തിരികെ വരുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചിതയിലേക്കുള്ള കനലായിട്ടായിരിക്കും. തോൽക്കാൻ തയ്യാറല്ലാത്ത ഒരു ജനതയ്ക്ക് മുന്നിൽ ലോകപോലീസിന്റെ അധീശത്വം അവസാനിക്കുന്ന ചരിത്ര നിമിഷമായിരിക്കും അത്!

ആകാശത്ത് നിന്ന് വർഷിക്കുന്ന ബോംബുകൾക്ക് ഇറാന്റെ ആത്മവിശ്വാസത്തെ തകർക്കാനാവില്ല. ‘യുഎസ്എസ് എബ്രഹാം ലിങ്കൺ ഉപയോഗശൂന്യമാണ്’ എന്ന് ലോകം തിരിച്ചറിയുന്നത് ഇറാന്റെ ഈ അജയ്യമായ പ്രതിരോധത്തിന് മുന്നിലാണ്. കേവലം ആയുധബലം കൊണ്ട് ഒരു ജനതയെ കീഴടക്കാമെന്ന അമേരിക്കൻ അഹങ്കാരത്തിനുള്ള അന്ത്യകൂദാശയാണ് പശ്ചിമേഷ്യയിൽ ഒരുങ്ങുന്നത്. സ്വന്തം മണ്ണും പരമാധികാരവും സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്ന ഇറാന്റെ പർവ്വതക്കോട്ടകൾക്ക് മുന്നിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അസ്തമയമായിരിക്കും ലോകം കാണാനിരിക്കുന്നത്.

വീഡിയോ കാണാം

The post അപ്രേദ്യമായ പർവ്വതക്കോട്ടകൾ: അമേരിക്കൻ പടക്കോപ്പുകൾ മുട്ടുമടക്കുന്ന ഇറാന്റെ ‘ഗ്രാനൈറ്റ്’ പ്രതിരോധം! appeared first on Express Kerala.

Spread the love

New Report

Close