loader image
രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ

രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ

കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ വീണ്ടും രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്നും സഖ്യത്തിന്റെ മുഖമായി മമത ബാനർജി വരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന ഈ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.

ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിന് മമത ബാനർജി അനിവാര്യമാണെന്നും അവരില്ലാത്ത സഖ്യത്തിന് പ്രസക്തിയില്ലെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി. മമത ബാനർജി, എം.കെ. സ്റ്റാലിൻ തുടങ്ങിയ കരുത്തരായ പ്രാദേശിക നേതാക്കൾ സഖ്യത്തെ നയിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ ഗുണം ചെയ്യും. പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് സഖ്യത്തിന്റെ തന്ത്രങ്ങൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: “ജാമ്യവിധി അന്തിമവിധി പോലെയുണ്ട്”; തന്ത്രിയുടെ കേസിൽ കോടതി വിധിയിൽ അസാധാരണത്വമെന്ന് പി. രാജീവ്

നേരത്തെ കേരളത്തിൽ പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ എഐസിസി നേതാക്കൾ കടുത്ത വിമർശനം ഉയർത്തിയെങ്കിലും, തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന വ്യക്തമായ സൂചനയാണ് പുതിയ പ്രസ്താവനയിലൂടെ അദ്ദേഹം നൽകുന്നത്. ഹൈക്കമാൻഡിനെ വെല്ലുവിളിക്കുന്ന അയ്യരുടെ ഈ നീക്കം വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായേക്കും.

See also  ഊട്ടി യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ടോയ് ട്രെയിൻ യാത്രയ്ക്ക് ഇനി ചെലവേറും! ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു

The post രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ appeared first on Express Kerala.

Spread the love

New Report

Close