loader image
ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ

ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ

മ്മുടെ നിത്യജീവിതത്തിലെ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി. എന്നാൽ നല്ലതെന്ന് കരുതി നാം ഉപയോഗിക്കുന്ന ഉള്ളിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത ഫംഗസ് എത്രത്തോളം അപകടകാരിയാണെന്ന് പലർക്കും അറിയില്ല. ഉള്ളിയിലെ ഫംഗസിനെക്കുറിച്ചും അത് ഒഴിവാക്കി ഉള്ളി ദീർഘകാലം സൂക്ഷിക്കാനുള്ള വഴികളെക്കുറിച്ചും താഴെ വായിക്കാം.

ഉള്ളിയിലെ കറുത്ത ഫംഗസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

ഉള്ളി മണ്ണിനടിയിൽ വളരുന്ന ഒന്നായതുകൊണ്ട് തന്നെ മണ്ണിൽ കാണപ്പെടുന്ന ‘അസ്പെർഗില്ലസ് നൈഗർ’ എന്ന ഫംഗസ് ഉള്ളിയിൽ പറ്റിപ്പിടിക്കാൻ സാധ്യതയേറെയാണ്. ഉള്ളിയുടെ പുറംതൊലിയിൽ കാണുന്ന കറുത്ത പാടുകൾ യഥാർത്ഥത്തിൽ ഈ ഫംഗസാണ്. ഇത് ‘മൈക്കോടോക്സിൻ’ എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിനുള്ളിലെത്തിയാലോ തൊലിപ്പുറത്ത് പറ്റിപ്പിടിച്ചാലോ അലർജി, തൊലി ചുവന്നുതടിക്കൽ, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും. അതിനാൽ കറുത്ത പാടുകളുള്ള ഉള്ളി ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം.

Also Read: നോമ്പുതുറയ്ക്ക് മധുരമേകാൻ ‘തേങ്ങാപ്പൂ പഞ്ചാരയപ്പം’

ഉള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

ഒരാഴ്ചത്തേക്കോ മറ്റോ ഉള്ളി ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ ദീർഘകാലം ഫ്രഷായി നിലനിർത്താം.

See also  അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

ഫ്രിഡ്ജ് ഒഴിവാക്കുക: ഉള്ളി കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. തണുപ്പും ഈർപ്പവും ഉള്ളി പെട്ടെന്ന് ചീയാൻ കാരണമാകും.

ഉരുളക്കിഴങ്ങിനൊപ്പം വെക്കരുത്: ഉള്ളിയും ഉരുളക്കിഴങ്ങും ഒരേ പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇവ രണ്ടും പുറത്തുവിടുന്ന വാതകങ്ങൾ പരസ്പരം പ്രതിപ്രവർത്തിച്ച് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

വായുസഞ്ചാരം പ്രധാനം: ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ളതുമായ തുറന്ന സ്ഥലങ്ങളിൽ വേണം ഉള്ളി സൂക്ഷിക്കാൻ.

വെളുത്തുള്ളിയും ഉള്ളിയും: വെളുത്തുള്ളിയും ഉള്ളിയും ഒരേ സ്വഭാവമുള്ളവയായതിനാൽ ഇവ രണ്ടും ഒരേ പാത്രത്തിൽ ഒന്നിച്ച് സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

വറുത്ത് സൂക്ഷിക്കാം: ഉള്ളി പെട്ടെന്ന് കേടാകുന്നത് ഒഴിവാക്കാൻ അവ എണ്ണയിൽ വറുത്ത ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് പാചകം എളുപ്പമാക്കാനും സഹായിക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ appeared first on Express Kerala.

Spread the love

New Report

Close