loader image
ആറ്റുകാൽ പൊങ്കാല മഹോത്സവം! കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന്

ആറ്റുകാൽ പൊങ്കാല മഹോത്സവം! കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. വൈകുന്നേരം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതം വരും ബുധനാഴ്ച ആരംഭിക്കും.

ക്ഷേത്ര പരിസരത്ത് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് നടൻ മോഹൻലാൽ നിർവ്വഹിക്കും. ഈ ചടങ്ങിൽ വെച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ‘അംബാ പുരസ്കാരം’ അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് നന്ദഗോവിന്ദം ഭജൻസിന്റെ ഭക്തിനിർഭരമായ പരിപാടികളും അരങ്ങേറും. ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിനാണ് നടക്കുന്നത്.

The post ആറ്റുകാൽ പൊങ്കാല മഹോത്സവം! കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് appeared first on Express Kerala.

Spread the love
See also  57ലെ കമ്യൂണിസ്റ്റ് സർക്കാർ മാതൃക

New Report

Close