loader image
ഇനി ‘സീൻ’ മാറും! ഗ്രൂപ്പിൽ പുതിയ ആളാണോ? പഴയ മെസേജുകൾ വായിക്കാൻ വാട്സ്ആപ്പിന്റെ കിടിലൻ അപ്ഡേറ്റ്

ഇനി ‘സീൻ’ മാറും! ഗ്രൂപ്പിൽ പുതിയ ആളാണോ? പഴയ മെസേജുകൾ വായിക്കാൻ വാട്സ്ആപ്പിന്റെ കിടിലൻ അപ്ഡേറ്റ്

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ചേരുന്നവർ നേരിടുന്ന പ്രധാന തലവേദനയ്ക്ക് പരിഹാരമാകുന്നു. ഗ്രൂപ്പിൽ കയറുന്നതിന് മുൻപ് നടന്ന കാര്യങ്ങൾ അറിയാൻ ഇനി പഴയ അംഗങ്ങൾ മെസേജുകൾ ഫോർവേഡ് ചെയ്ത് കൊടുക്കേണ്ടി വരില്ല. പുതിയ അംഗങ്ങൾക്ക് പഴയ ചാറ്റുകൾ കാണാൻ സഹായിക്കുന്ന ‘ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിങ്’ എന്ന ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു.

സാധാരണഗതിയിൽ ഒരു ഗ്രൂപ്പിൽ പുതുതായി ചേരുമ്പോൾ നമ്മുടെ സ്ക്രീൻ കാലിയായിരിക്കും. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ, ഗ്രൂപ്പിൽ പുതുതായി എത്തുന്നവർക്ക് അവിടെ നേരത്തെ നടന്ന 100 മെസേജുകൾ വരെ കാണാൻ സാധിക്കും. ഓഫീസ് ഗ്രൂപ്പുകളിലും പഠന സംബന്ധമായ ഗ്രൂപ്പുകളിലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ ഇത് ഏറെ സഹായകരമാകും. പുതിയ അംഗം ചേരുമ്പോൾ 25 മുതൽ 100 പഴയ മെസേജുകൾ വരെ പങ്കുവെക്കാൻ അഡ്മിന് സാധിക്കും. ഈ ഫീച്ചർ ഓട്ടോമാറ്റിക് അല്ല. അഡ്മിൻ വിചാരിച്ചാൽ മാത്രമേ പഴയ ചാറ്റുകൾ പുതിയ ആൾക്ക് കാണാൻ കഴിയൂ.

Also Read: ആർട്ടെമിസ്-2 ദൗത്യം നീളും; ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്ക് സാങ്കേതിക തടസ്സം

See also  അർജുൻ പാണ്ഡ്യൻ മികച്ച കളക്ടർ; തിരുവനന്തപുരം കളക്ടറേറ്റിനും പുരസ്‌കാരം

സുരക്ഷ മുൻനിർത്തി ഇത് ഓഫ് ചെയ്യാനും സാധിക്കും. പഴയ മെസേജുകൾ ഷെയർ ചെയ്താലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ നിലനിൽക്കും. ഗ്രൂപ്പിലുള്ളവർക്ക് അല്ലാതെ മറ്റാർക്കും ഇത് വായിക്കാൻ കഴിയില്ല. പഴയ ചാറ്റുകൾ ഷെയർ ചെയ്യപ്പെടുമ്പോൾ ഗ്രൂപ്പിലെ നിലവിലുള്ള എല്ലാ അംഗങ്ങൾക്കും അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങി. ഇന്ത്യയിൽ ഘട്ടം ഘട്ടമായാണ് അപ്ഡേറ്റ് എത്തുന്നത്. ഈ സൗകര്യം ലഭിക്കുന്നതിനായി പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി നിങ്ങളുടെ വാട്സ്ആപ്പ് ലേറ്റസ്റ്റ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.

The post ഇനി ‘സീൻ’ മാറും! ഗ്രൂപ്പിൽ പുതിയ ആളാണോ? പഴയ മെസേജുകൾ വായിക്കാൻ വാട്സ്ആപ്പിന്റെ കിടിലൻ അപ്ഡേറ്റ് appeared first on Express Kerala.

Spread the love

New Report

Close