loader image
പൂഞ്ഞാറിൽ വീണ്ടും പി.സി. ജോർജ്; ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക്

പൂഞ്ഞാറിൽ വീണ്ടും പി.സി. ജോർജ്; ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക്

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് തന്നെ മത്സരിക്കും. മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇതോടെ, പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ദേശീയ നേതാക്കളടക്കം പി.സി. ജോർജുമായി ചർച്ചകൾ നടത്തിയിരുന്നു. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വാധീനം കണക്കിലെടുത്ത് മത്സരരംഗത്ത് ഉണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശത്തിന് അനുകൂലമായ നിലപാടാണ് പി.സി. ജോർജ് സ്വീകരിച്ചത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ അദ്ദേഹത്തിന്റെ പേര് ഉണ്ടാകുമെന്നാണ് സൂചനകൾ.

Also Read:ശബരിമല കൊടിമരക്കൊള്ള; സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും

പാലാ മണ്ഡലത്തിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയായി എത്തുന്നതോടെ അവിടെയും മത്സരം കടുക്കും. പാലായ്ക്ക് തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറിലും സമാനമായ രീതിയിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചിട്ടും ഏകദേശം 29 ശതമാനത്തോളം വോട്ട് നേടാൻ പി.സി. ജോർജിന് സാധിച്ചിരുന്നു. അന്ന് യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇത്തവണ എൻഡിഎ മുന്നണിയുടെ കരുത്തിൽ കൂടുതൽ വോട്ടുകൾ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

See also  ഹോളി 2026: ആഘോഷങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് ‘ജെൻ സി’; ഡ്രൈ കളേഴ്സിനും സമ്മതത്തിനും മുൻഗണന

The post പൂഞ്ഞാറിൽ വീണ്ടും പി.സി. ജോർജ്; ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് appeared first on Express Kerala.

Spread the love

New Report

Close