loader image
രുചിയിൽ വിപ്ലവം; പുട്ട് ഇനി വെറും പുട്ടല്ല, ‘ഷാഹി’ പാൽപ്പുട്ടാണ്!

രുചിയിൽ വിപ്ലവം; പുട്ട് ഇനി വെറും പുട്ടല്ല, ‘ഷാഹി’ പാൽപ്പുട്ടാണ്!

ലയാളിയുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാമനാണ് പുട്ട്. പഴവും പപ്പടവും മുതൽ കടലക്കറിയും മീൻകറിയും വരെ പുട്ടിന് കൂട്ടായി എത്താറുണ്ട്. എന്നാൽ പതിവ് രീതികളിൽ നിന്ന് മാറി പുട്ടിനെ അല്പം ‘ഷാഹി’ ആക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, നെയ്യും പാലും കാരറ്റും ചേർന്ന മധുരമുള്ള ‘പാൽപ്പുട്ട്’ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

സാധാരണ പുട്ടിൽ നിന്ന് വ്യത്യസ്തമായി പാലും പഞ്ചസാരയും നെയ്യും ഇതിൽ പ്രധാന ചേരുവകളായി എത്തുന്നു. ആരോഗ്യത്തിന് ഗുണകരമായ കാരറ്റും ഇതിൽ ചേർക്കുന്നു എന്നതാണ് പ്രത്യേകത.

Also Read: 8 മിനിറ്റ് ദേഷ്യം, 40 മിനിറ്റ് അപകടം: കോപം ഹൃദയാരോഗ്യത്തെ തകർക്കുന്നതെങ്ങനെ?

ആവശ്യമുള്ള ചേരുവകൾ

പുട്ടുപൊടി – 1 കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്

പഞ്ചസാര – 2 ടേബിൾസ്പൂൺ

പാൽപൊടി – 1/2 കപ്പ്

ചിരകിയ തേങ്ങ – 1 കപ്പ്

നെയ്യ് – 1 ടേബിൾസ്പൂൺ

ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് സാധാരണ പുട്ടിന് നനയ്ക്കുന്നത് പോലെ പരുവപ്പെടുത്തിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ചിരകിയ തേങ്ങ, പാൽപ്പൊടി, ഗ്രേറ്റ് ചെയ്ത കാരറ്റ്, പഞ്ചസാര, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

See also  90 മീറ്റർ വ്യാസമുള്ള കൂറ്റൻ മകുടം; ആഗോള ശ്രദ്ധയാകർശിച്ച് സൗദിയിലെ തബൂക്ക് സർവകലാശാലാ മസ്ജിദ്

നനച്ചുവച്ച അരിപ്പൊടിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഈ തേങ്ങക്കൂട്ട് കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കാം. പാൽപൊടിയുടെയും നെയ്യുടെയും സ്വാദും കാരറ്റിന്റെ ഗുണവും ചേരുന്നതോടെ ഈ പാൽപ്പുട്ട് പ്രഭാതഭക്ഷണത്തിന് ഒരു പുതുമ നൽകും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post രുചിയിൽ വിപ്ലവം; പുട്ട് ഇനി വെറും പുട്ടല്ല, ‘ഷാഹി’ പാൽപ്പുട്ടാണ്! appeared first on Express Kerala.

Spread the love

New Report

Close