loader image
പാറ്റ ഗുളികകൾക്ക് ബഹ്‌റൈനിൽ നിരോധനം വരുന്നു; പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു

പാറ്റ ഗുളികകൾക്ക് ബഹ്‌റൈനിൽ നിരോധനം വരുന്നു; പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു

ഹ്‌റൈനിൽ വീടുകളിൽ പ്രാണികളെ തുരത്താൻ സാധാരണയായി ഉപയോഗിക്കുന്ന നാഫ്തലിൻ ബോളുകളുടെ (പാറ്റ ഗുളിക) ഇറക്കുമതിയും വിൽപ്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈ നിർദ്ദേശം പാർലമെന്റ് വിശദമായി ചർച്ച ചെയ്യും.

നാഫ്തലിൻ ബോളുകൾ ഖരരൂപത്തിൽ നിന്ന് നേരിട്ട് വിഷവാതകമായി മാറുന്ന സ്വഭാവമുള്ളവയാണെന്നും , ഇത് ശ്വസിക്കുന്നത് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ധനകാര്യ-സാമ്പത്തികകാര്യ സമിതി അധ്യക്ഷൻ അഹ്‌മദ് അൽ സല്ലും ചൂണ്ടിക്കാട്ടി. ഈ വാതകം ശ്വസിക്കുന്നത് തലവേദന, ഛർദ്ദി, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് പുറമെ രക്തകോശങ്ങളെ നശിപ്പിക്കുന്ന ഹീമോലിറ്റിക് അനീമിയ പോലുള്ള മാരക രോഗങ്ങൾക്കും വഴിവെച്ചേക്കാം.

Also Read: പൈതൃകപ്പെരുമയിൽ സൗദി അറേബ്യ; സ്ഥാപക ദിനാഘോഷങ്ങൾ സമാപിച്ചു

ചില വ്യക്തികളിലും പ്രത്യേകിച്ച് നവജാത ശിശുക്കളിലും നാഫ്തലിന്റെ സാന്നിധ്യം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രമേയം മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, തുടർച്ചയായ ഉപയോഗം കാൻസറിന് വരെ കാരണമായേക്കാമെന്ന് ചില ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നതായും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഈ ഉൽപ്പന്നത്തിന് രാജ്യത്ത് കർശന നിരോധനം ഏർപ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം.

See also  “ഇതൊക്കെ കണ്ടുനിൽക്കുന്നവർ മണ്ടന്മാരാണോ?” വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post പാറ്റ ഗുളികകൾക്ക് ബഹ്‌റൈനിൽ നിരോധനം വരുന്നു; പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു appeared first on Express Kerala.

Spread the love

New Report

Close