loader image
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കാമുകനും സുഹൃത്തും പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കാമുകനും സുഹൃത്തും പിടിയിൽ

കോന്നി: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശികളായ അഭിജിത്ത് (28), അനന്തു (26) എന്നിവരെയാണ് കോന്നി പോലീസ് പിടികൂടിയത്.

ഒന്നാം പ്രതിയായ അഭിജിത്ത് പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുനൽകി. തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിലൂടെ അയച്ചുനൽകിയ അനന്തു, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വള്ളിക്കോട് വെള്ളപ്പാറയിലെ വാടകവീട്ടിലെത്തിച്ചായിരുന്നു പീഡനം. ശേഷം ഇയാളും ദൃശ്യങ്ങൾ പകർത്തി.

Also Read: ഹോണടിച്ചിട്ടും മാറിയില്ല; കായംകുളത്ത് കാൽനടയാത്രക്കാരന്റെ ചെവി കടിച്ചുമുറിച്ചു

പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ അനന്തുവിനെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നുമാണ് പിടികൂടിയത്. എസ്.എച്ച്.ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കാമുകനും സുഹൃത്തും പിടിയിൽ appeared first on Express Kerala.

See also  മോഷണക്കുറ്റം ആരോപിച്ച് മാനസിക പീഡനം; കാസർകോട് യുവതി ജീവനൊടുക്കി, പൊലീസിനെതിരെ കുടുംബം
Spread the love

New Report

Close