loader image
ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

ണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ഗൗരവമായി എടുത്ത കോടതി, ഈ മാസം 28-ന് രാഹുലിനോ അഭിഭാഷകനോ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചു.

The post ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ appeared first on Express Kerala.

Spread the love
See also  ഇന്ന് കാണുന്നതെല്ലാം 57 ലെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ തുടർച്ച

New Report

Close