പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയർമാനായ കമ്മീഷനിൽ അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി. മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇത് സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

The post പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം appeared first on Express Kerala.

Spread the love
Scroll to Top