loader image
ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ ‘പ്രഹാർ’; കേന്ദ്രത്തിന്റെ പുതിയ ഭീകരവിരുദ്ധ നയം പുറത്തിറക്കി

ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ ‘പ്രഹാർ’; കേന്ദ്രത്തിന്റെ പുതിയ ഭീകരവിരുദ്ധ നയം പുറത്തിറക്കി

രാജ്യത്തെ ഭീകരവാദ ഭീഷണികൾ നേരിടുന്നതിനായി ‘പ്രഹാർ’ എന്ന പേരിൽ പുതിയ ദേശീയ നയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പരമ്പരാഗതമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമെ, ആധുനിക കാലത്തെ വെല്ലുവിളികളായ സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെ അടിച്ചമർത്താനാണ് ഈ നയം ലക്ഷ്യമിടുന്നത്. തീവ്രവാദത്തിന് മതമോ ജാതിയോ ഇല്ലെന്നും ഒരു തരത്തിലുള്ള അക്രമങ്ങളെയും അംഗീകരിക്കില്ലെന്നും നയത്തിൽ വ്യക്തമാക്കുന്നു.

അൽ ഖ്വയിദ, ഐഎസ്ഐഎസ് തുടങ്ങിയ ആഗോള ഭീകര സംഘടനകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്നതായി നയം മുന്നറിയിപ്പ് നൽകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് നടത്തുന്ന ഗൂഢാലോചനകൾ തടയാനും ഭീകരക്കേസുകളിലെ നിയമനടപടികൾ വേഗത്തിലാക്കാനും ‘പ്രഹാർ’ ഊന്നൽ നൽകുന്നു. സുരക്ഷാ ഏജൻസികളുടെ ഏകോപനത്തിനൊപ്പം ഭീകരവാദവിരുദ്ധ പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും പുതിയ നയത്തിന്റെ ഭാഗമാണ്.

The post ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ ‘പ്രഹാർ’; കേന്ദ്രത്തിന്റെ പുതിയ ഭീകരവിരുദ്ധ നയം പുറത്തിറക്കി appeared first on Express Kerala.

See also  സോംബി തരംഗം വീണ്ടും; ‘ഓൾ ഓഫ് അസ് ആർ ഡെഡ്’ സീസൺ 2 ചിത്രീകരണം പൂർത്തിയായി, റിലീസ് ഉടൻ
Spread the love

New Report

Close