loader image
ഷാർജയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

ഷാർജയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈദുൽ ഫിത്ർ പ്രമാണിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ മാർച്ച് 22 വരെയാണ് അവധിയെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം അറിയിച്ചു. നാല് ദിവസത്തെ അവധിക്ക് ശേഷം മാർച്ച് 23-ന് ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.

ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വകുപ്പുകൾ നിശ്ചയിച്ചിട്ടുള്ള പ്രത്യേക ക്രമീകരണങ്ങൾ ബാധകമായിരിക്കും. ഈ പുണ്യദിനത്തിൽ യുഎഇ ഭരണനേതൃത്വത്തിനും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു പെരുന്നാൾ കാലമാകട്ടെ എന്ന് അധികൃതർ ആശംസിച്ചു.

The post ഷാർജയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി appeared first on Express Kerala.

Spread the love
See also  കൊടിയത്തൂരിൽ ക്വാറിയിൽ സ്‌ഫോടനം; കരിങ്കൽ ചീളുകൾ തെറിച്ചുവീണ് രണ്ട് പേർക്ക് പരിക്ക്

New Report

Close