വൈറ്റില ഫ്ലൈഓവറിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ട്രാക്കിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റാണ് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ട്രെയിൻ തട്ടിയതാണോ അതോ ആത്മഹത്യയാണോ എന്നതിലുപരി, മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
The post വൈറ്റില ഫ്ലൈഓവറിന് സമീപം റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം appeared first on Express Kerala.



