loader image
റമദാൻ കാലത്തെ ഡ്രൈവിംഗ്! ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ നിർദ്ദേശം

റമദാൻ കാലത്തെ ഡ്രൈവിംഗ്! ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ നിർദ്ദേശം

മദാൻ മാസത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. ഇഫ്താർ സമയത്ത് വേഗത്തിൽ വീട്ടിലെത്തുന്നതിനായി അമിതവേഗതയിൽ വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വേഗത കുറയ്ക്കുന്നതിനൊപ്പം മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആവശ്യപ്പെട്ടു. വേഗത്തിൽ എത്തുന്നതിനേക്കാൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

യാത്രകൾ കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിലൂടെ അവസാന നിമിഷത്തെ തിരക്കും വെപ്രാളവും ഒഴിവാക്കാൻ സാധിക്കും. അശ്രദ്ധമായ ഡ്രൈവിംഗ് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വൈകുന്നേരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കാനും റോഡിലെ ക്ഷമ കൈവിടാതിരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. റമദാൻ കാലത്തെ സുരക്ഷിതമായ യാത്രകൾക്കായി എല്ലാവരും ട്രാഫിക് നിയമങ്ങളോട് സഹകരിക്കണമെന്നും ദുബായ് പോലീസ് വ്യക്തമാക്കി.

The post റമദാൻ കാലത്തെ ഡ്രൈവിംഗ്! ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ നിർദ്ദേശം appeared first on Express Kerala.

See also  തേജസ് യുദ്ധവിമാനങ്ങൾ ഇനി പറക്കില്ല; അപകടങ്ങൾക്ക് പിന്നാലെ ‘ഗ്രൗണ്ട്’ ചെയ്യാൻ അടിയന്തര ഉത്തരവ്
Spread the love

New Report

Close