loader image
മീററ്റിൽ നടുക്കുന്ന ദുരന്തം; വീടിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

മീററ്റിൽ നടുക്കുന്ന ദുരന്തം; വീടിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും വെന്തുമരിച്ചു. ലിസാഡി ഗേറ്റ് മേഖലയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇക്ബാൽ അഹമ്മദിന്റെ വീടിന് തീപിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന സമയത്ത് ഇക്ബാലും സഹോദരനും പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു ഇക്ബാലും കുടുംബവും താമസിച്ചിരുന്നത്.

Also Read: ഡോക്ടർമാർ ഫാക്ടറി തൊഴിലാളികളല്ല! സ്വകാര്യ ആശുപത്രിയെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി

കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

The post മീററ്റിൽ നടുക്കുന്ന ദുരന്തം; വീടിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു appeared first on Express Kerala.

See also  ഉദ്യോഗസ്ഥരുടെ ഡാറ്റാ ചോർച്ച: മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
Spread the love

New Report

Close