loader image
കേരളം ചുട്ടുപൊള്ളുന്നു; നാല് ജില്ലകളിൽ കടുത്ത ജാഗ്രത നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; നാല് ജില്ലകളിൽ കടുത്ത ജാഗ്രത നിർദ്ദേശം

കേരളത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ രീതിയിൽ ഉയർന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന സൂചികയായ ‘എട്ട്’ രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശിക്കുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ തുടങ്ങി പത്തോളം സ്ഥലങ്ങളിൽ സൂചിക ആറിനും ഏഴിനും ഇടയിലായതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും മലമ്പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും യുവി സൂചിക ഉയർന്നുനിൽക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

See also  പോക്കറ്റ് ചോരില്ല, കാഴ്ചകൾ കുറയില്ല; കേരളത്തിലെ ഒളിഞ്ഞിരിക്കുന്ന 5 ബഡ്ജറ്റ് ഹിൽ സ്റ്റേഷനുകൾ

Also Read: നവകേരള സർവേയുമായി സർക്കാരിന് മുന്നോട്ട് പോകാം! ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം പൂർണ്ണമായും മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ചർമ്മരോഗങ്ങളുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും സൂര്യരശ്മികൾ കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്. ജലാശയങ്ങളും മണലും രശ്മികളെ പ്രതിഫലിപ്പിക്കുന്നത് തീവ്രത വർദ്ധിപ്പിക്കുമെന്നതിനാൽ അത്തരം മേഖലകളിൽ ഉള്ളവർ അതീവ ശ്രദ്ധ പുലർത്തണം.

The post കേരളം ചുട്ടുപൊള്ളുന്നു; നാല് ജില്ലകളിൽ കടുത്ത ജാഗ്രത നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close