loader image
പാലായിൽ പുത്തൻ ഉണർവ്; മാണി സി. കാപ്പന് യുഡിഎഫിന്റെ ഉറച്ച കാവൽ! മുഖ്യമന്ത്രിക്ക് നേരെ വി.ഡി. സതീശന്റെ വെല്ലുവിളി

പാലായിൽ പുത്തൻ ഉണർവ്; മാണി സി. കാപ്പന് യുഡിഎഫിന്റെ ഉറച്ച കാവൽ! മുഖ്യമന്ത്രിക്ക് നേരെ വി.ഡി. സതീശന്റെ വെല്ലുവിളി

പാലാ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് ഇതുവരെ കാണാത്ത വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലായിൽ സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ യുഡിഎഫിലെ കരുത്തനായ നേതാവാണെന്നും അദ്ദേഹത്തെ ആക്രമിക്കാൻ ആരും വരേണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകി. കാപ്പനെ യുഡിഎഫ് പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. കേരളത്തിൽ വർഗീയതയ്ക്ക് മുഖ്യമന്ത്രിയാണ് തിരികൊളുത്തിയിരിക്കുന്നത് എന്നും സിപിഐഎം ഇപ്പോൾ സംഘപരിവാർ പാതയിലാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്കിന് വേണ്ടി വർഗീയത പറയുന്നവരുടെ മുഖത്തുനോക്കി അത് കൈവശം വെച്ചുകൊള്ളാൻ പറയാൻ യുഡിഎഫിന് ഭയമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അനധികൃതമായി സ്ഥിരപ്പെടുത്തുന്ന എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തിൽ വന്നാൽ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Also Read: ശബരിമലയിലെ ആചാരങ്ങൾ തുടരണം! വി.ഡി സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ല; വെള്ളാപ്പള്ളി നടേശൻ

See also  മിശ്രവിവാഹം നിരോധിക്കപ്പെട്ടിട്ടില്ല! പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്; അലഹബാദ് ഹൈക്കോടതി

ഇടതുപക്ഷത്തിന്റെ പരിപ്പ് പാലായിൽ ഇനി വേകില്ലെന്ന് ചടങ്ങിൽ സംസാരിച്ച മാണി സി. കാപ്പൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ 52 കൊല്ലം പാലായിൽ വികസനമുണ്ടായില്ലെന്നും തൊടുപുഴ നഗരമായി മാറിയിട്ടും പാല ഇപ്പോഴും ഒരു പട്ടണമായി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. താൻ എംഎൽഎ ആയപ്പോൾ പണിതീരാത്ത ഒരു വീടിന് സമാനമായിരുന്നു പാല. ജോസ് കെ. മാണിയാണ് പാലായുടെ വികസനത്തിന് പ്രധാന തടസ്സമെന്നും മാണി സി. കാപ്പൻ ആരോപിച്ചു.

The post പാലായിൽ പുത്തൻ ഉണർവ്; മാണി സി. കാപ്പന് യുഡിഎഫിന്റെ ഉറച്ച കാവൽ! മുഖ്യമന്ത്രിക്ക് നേരെ വി.ഡി. സതീശന്റെ വെല്ലുവിളി appeared first on Express Kerala.

Spread the love

New Report

Close