
പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ഹിറ്റ് ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന് തുടക്കമായി. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ അമിതാഭ് ബച്ചനും കമൽ ഹാസനും സെറ്റിൽ ഒന്നിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകർ ആവേശത്തിലാണ്.
മുംബൈയിലെ തന്റെ വസതിയായ ജൽസയ്ക്ക് മുന്നിൽ എല്ലാ ഞായറാഴ്ചയും ആരാധകരെ കാണുന്ന പതിവ് തെറ്റിച്ചാണ് ബിഗ് ബി കൽക്കി സെറ്റിലെത്തിയത്. അശ്വത്ഥാമാവായി രൂപാന്തരപ്പെടുന്ന ചിത്രങ്ങൾക്കൊപ്പം കമൽ ഹാസനെ വാരിപ്പുണരുന്ന ഹൃദ്യമായ ചിത്രവും അദ്ദേഹം പങ്കുവെച്ചു. കമലിനൊപ്പം വീണ്ടും സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം അദ്ദേഹം കുറിപ്പിലൂടെ പ്രകടിപ്പിച്ചു.
Also Read: യുഎഇയിലേക്ക് പോകാൻ സിദ്ദിഖിന് കോടതി അനുമതി; പാസ്‌പോർട്ട് തിരികെ നൽകി
ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ സൂചന നൽകിയത് പോലെ, രണ്ടാം ഭാഗത്തിൽ കമൽ ഹാസന്റെ കഥാപാത്രത്തിന്റെ വന്യമായ പ്രകടനമായിരിക്കും പ്രധാന ആകർഷണം. സിനിമയുടെ ഏകദേശം 35 ശതമാനം ഷൂട്ടിംഗ് ഒന്നാം ഭാഗത്തിനൊപ്പം തന്നെ പൂർത്തിയായിരുന്നു. ബാക്കിയുള്ള പ്രധാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. പുരാണങ്ങളെയും സയൻസ് ഫിക്ഷനെയും കോർത്തിണക്കി 2898 എഡി കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ്.
The post ആരാധകർക്ക് ആവേശമായി ‘ബിഗ് ബി’യുടെ പോസ്റ്റ്; ‘കൽക്കി 2’ സെറ്റിൽ അമിതാഭ് ബച്ചനും കമൽ ഹാസനും! appeared first on Express Kerala.



