loader image
എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്; തൊഴിലവസരം തേടുന്നവർക്ക് സുവർണ്ണാവസരം

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്; തൊഴിലവസരം തേടുന്നവർക്ക് സുവർണ്ണാവസരം

ലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ച് പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലസ്ടു മിനിമം യോഗ്യതയുള്ളവർക്കും ഐടിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതകളുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബയോഡാറ്റ, രജിസ്‌ട്രേഷൻ ഫീസായ 300 രൂപ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് 0477-2230624, 8304057735, 0479-2450272 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്; തൊഴിലവസരം തേടുന്നവർക്ക് സുവർണ്ണാവസരം appeared first on Express Kerala.

Spread the love
See also  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കാമുകനും സുഹൃത്തും പിടിയിൽ

New Report

Close