loader image
കുവൈത്തിൽ ഡിജിറ്റൽ വിപ്ലവം! ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല

കുവൈത്തിൽ ഡിജിറ്റൽ വിപ്ലവം! ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല

കുവൈത്ത് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സേവന ഫീസുകൾ ഇനി മുതൽ ഡിജിറ്റൽ രീതിയിൽ മാത്രമേ സ്വീകരിക്കാവൂ എന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിട്ടു. കറൻസി നോട്ടുകൾ നേരിട്ട് നൽകുന്ന രീതി പൂർണ്ണമായും ഒഴിവാക്കി ബാങ്ക് കാർഡുകളോ മറ്റ് ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളോ നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആരോഗ്യ കേന്ദ്രങ്ങൾ കൂടാതെ സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ, സ്വകാര്യ നഴ്സറികൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കീടനാശിനി കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. പബ്ലിക് ഹെൽത്ത് വിഭാഗത്തിന് കീഴിൽ വരുന്ന ഈ സ്ഥാപനങ്ങളിൽ നിർദ്ദേശം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ പേയ്‌മെന്റ് പരിഷ്‌കാരം.

The post കുവൈത്തിൽ ഡിജിറ്റൽ വിപ്ലവം! ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല appeared first on Express Kerala.

See also  ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം!
Spread the love

New Report

Close