
കോഴിക്കോട് മുക്കത്തെ ബെവ്‌കോ സെൽഫ് പ്രീമിയം കൗണ്ടറിൽ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം നടന്നത്. കൗണ്ടറിലെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ മദ്യക്കുപ്പികളുടെ എണ്ണത്തിൽ കുറവ് കണ്ടതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. 1540 രൂപ വിലവരുന്ന മദ്യക്കുപ്പിയാണ് യുവാവ് കവർന്നത്. സംഭവത്തിൽ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹാഷ് കളർ ഷർട്ടും നീല ജീൻസും ധരിച്ച യുവാവ് കൗണ്ടറിന് സമീപം ഏറെ നേരം ചിലവഴിച്ച ശേഷമാണ് മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ദൃശ്യങ്ങളും യുവാവിന്റെ ഫോട്ടോയും പോലീസ് തിരിച്ചറിയാനായി ജീവനക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നേരിട്ട് മദ്യം തിരഞ്ഞെടുക്കാവുന്ന സെൽഫ് പ്രീമിയം കൗണ്ടറായതിനാൽ പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥർ മോഷണം സ്ഥിരീകരിച്ചത്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
The post ബെവ്‌കോ കൗണ്ടറിൽ നിന്നും മദ്യം മോഷ്ടിച്ച് യുവാവ്! സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ജീവനക്കാർ appeared first on Express Kerala.



