loader image
കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്ത്! രണ്ട് പേർ പിടിയിൽ

കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്ത്! രണ്ട് പേർ പിടിയിൽ

വെങ്ങാനൂരിൽ കുടുംബത്തോടൊപ്പം കാറിൽ കടത്താൻ ശ്രമിച്ച 21 കിലോ കഞ്ചാവുമായി ദമ്പതികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വലിയവേളി സ്വദേശിയായ കാർലോസ്, ഭാര്യ ബിന്ദു എന്നിവരാണ് പിടിയിലായത്. പരിശോധന ഒഴിവാക്കാനായി രണ്ട് ചെറിയ കുട്ടികളെയും പ്രായമായ ഒരു സ്ത്രീയെയും ഒപ്പം കൂട്ടിയാണ് ഇവർ വാഗൺ ആർ കാറിൽ ലഹരിക്കടത്ത് നടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

തമിഴ്നാട്ടിൽ നിന്ന് വരുന്നുവെന്നാണ് അറസ്റ്റിലായവ‍‍ർ വിശദമാക്കുന്നത്. വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉണ്ടെങ്കിൽ പോലീസിന്റെയോ എക്സൈസിന്റെയോ ഭാഗത്തുനിന്ന് കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഈ ആസൂത്രിത നീക്കം.

The post കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്ത്! രണ്ട് പേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  യുപിഎസ്‌സി സി‌എസ്‌ഇ 2026 അപേക്ഷാ തീയതി നീട്ടി

New Report

Close