loader image
നാളെ ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ദോശയായാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഹെൽത്തി വിഭവം!

നാളെ ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ദോശയായാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഹെൽത്തി വിഭവം!

രോഗ്യകരവും രുചികരവുമായ ഒരു പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഓട്‌സ് കൊണ്ട് ദോശ പരീക്ഷിക്കാവുന്നതാണ്. സാധാരണ രീതിയിൽ ഓട്‌സ് കഴിക്കാൻ മടിയുള്ളവർക്ക് പോലും ഇഷ്ടപ്പെടുന്ന ഈ ദോശ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും.

ചേരുവകൾ

ഓട്‌സ് – 1 കപ്പ്
റവ – അര കപ്പ്
അരിപ്പൊടി – അര കപ്പ്
തൈര് – കാൽ കപ്പ്
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് എണ്ണ

തയാറാക്കുന്ന വിധം

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ചു നല്ലതുപോലെ മിക്സ്‌ ചെയ്ത് പതിനഞ്ച് മിനിറ്റ് മാറ്റിവയ്ക്കണം. ഇങ്ങനെ വയ്ക്കുമ്പോൾ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. തുടർന്ന് പാന്‍ ചൂടാക്കുക. തയ്യാറക്കി വെച്ച ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ സാധാരണ ദോശക്കൊപ്പമെന്ന പോലെ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.

The post നാളെ ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ദോശയായാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ ഹെൽത്തി വിഭവം! appeared first on Express Kerala.

See also  വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ സംഭവം! സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Spread the love

New Report

Close