loader image
‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ ഫെബ്രുവരിയിൽ തിയറ്ററുകളിലേക്ക്

‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ ഫെബ്രുവരിയിൽ തിയറ്ററുകളിലേക്ക്

ലയാളത്തിന്റെ പ്രിയനടി ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ എന്ന ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഉർവശിയും കലേഷ് രാമാനന്ദും ഇലക്ഷൻ പശ്ചാത്തലത്തിലുള്ള ഫോട്ടോയിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ വ്യത്യസ്തമായ പേരും ഉർവശിയുടെ ശക്തമായ കഥാപാത്രവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: ദാസനെയും ദിനേശനെയും ഓർത്ത് മുഖ്യമന്ത്രിയും ലാലേട്ടനും! ‘ഇരുവർ’ അഭിമുഖത്തിന്റെ ടീസർ പുറത്ത്

See also  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

സാങ്കേതിക മികവിലും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് വേണ്ടി അനിൽ നായർ ക്യാമറ ചലിപ്പിക്കുമ്പോൾ, ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു. എഡിറ്റിംഗ് ഷൈജലും പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടുമാണ്. തമാശയും കാര്യവും കോർത്തിണക്കി ഉർവശിയുടെ അഭിനയമികവ് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ഒരു എന്റർടെയ്‌നറായിരിക്കും ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

The post ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ ഫെബ്രുവരിയിൽ തിയറ്ററുകളിലേക്ക് appeared first on Express Kerala.

Spread the love

New Report

Close