loader image
കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

കൊച്ചി: കൊച്ചി മെട്രോയിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂർ സ്റ്റേഷന് സമീപം ട്രെയിൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകാനിറങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്.

തകരാർ സംഭവിച്ച ട്രെയിൻ നിലവിൽ മണിക്കൂറിൽ 10 കിലോമീറ്റർ എന്ന പരിമിതമായ വേഗതയിൽ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ ട്രെയിനിനെ മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനാണ് കെഎംആർഎൽ അധികൃതരുടെ നീക്കം. മുട്ടം യാർഡിലേക്ക് ട്രെയിൻ മാറ്റിക്കഴിഞ്ഞാൽ മാത്രമേ മെട്രോ സർവീസ് പൂർവ്വസ്ഥിതിയിലാകൂ. അടുത്ത അരമണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

The post കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി appeared first on Express Kerala.

Spread the love
See also  ബജറ്റ് വിലയിൽ ആഡംബരം; സൺറൂഫുമായി എത്തുന്ന 5 മികച്ച മോഡലുകൾ ഇതാ!

New Report

Close